TRENDING

24 മണിക്കൂറിനിടെ 86,052 കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രോഗമുക്തി നിരക്കിന് സമാനമായി തന്നെ രോഗികളുടെ എണ്ണത്തിലും വര്‍ധനവ് കാണുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. അതേസമയം രാജ്യത്തെ കോവിഡ് മരണം 92,290 ആയി.

രാജ്യത്ത് ഇതുവരെ 58,18,517 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 47,56,165 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ 1,141 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Back to top button
error: