LIFENEWS

സംഘ പരിവാർ അജണ്ട മറ നീക്കി പുറത്ത് ,ഡൽഹി കലാപ കേസിൽ ബ്രിന്ദ കാരാട്ടിന്റെ പേരും കുറ്റപത്രത്തിൽ

ഡൽഹി കലാപ കേസിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബ്രിന്ദ കാരാട്ടിനേയും കുറ്റപത്രത്തിൽ ചേർത്ത് ഡൽഹി പോലീസ് .പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളാണ് ഡൽഹി കാലാപത്തിനു കാരണം എന്നാണ് കുറ്റപത്രം പറയുന്നത് .

സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം ആനി രാജ, സിപിഐ എംഎൽ–-ലിബറേഷൻ പൊളിറ്റ്‌ബ്യൂറോ അംഗം കവിത കൃഷ്‌ണൻ, മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻകേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്‌, ബിജെപി വിട്ട മുൻഎംപി ഉദിത്‌രാജ്‌, പ്രമുഖ അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, സാമൂഹ്യപ്രവർത്തകൻ ഹർഷ്‌ മന്ദർ, ശാസ്‌ത്രജ്ഞൻ ഗൗഹർ റാസ എന്നിവരെയും കുറ്റപത്രത്തിൽ ഡൽഹി പോലീസ് എടുത്തു പറയുന്നുണ്ട് .

കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാൻ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കുറ്റപത്രത്തിൽ ചേർക്കുന്നതു എന്ന് ഡൽഹി പോലീസ് പറയുന്നു .സർക്കാരിനെതിരെ നേതാക്കൾ പ്രസംഗിച്ചുവെന്നും പ്രക്ഷോഭം ദീർഘകാലം മുന്നോട്ട് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു .

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരുടെ പേരുകൾ നേരത്തെ അനുബന്ധ കുറ്റപത്രത്തിൽ ചേർത്തിരുന്നു .പ്രതികളുടെ മൊഴി എന്ന നിലയ്ക്കാണ് ഇവരെയൊക്കെ കുറ്റപത്രത്തിൽ വിവരിക്കുന്നത് .എന്നാൽ മൊഴികളുടെ പല പേജുകളിലും പ്രതികൾ ഒപ്പിടാൻ തയ്യാറായില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു .പ്രതികളുടെ മൊഴി എന്ന പേരിൽ ജെ എൻ യു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിനെ പ്രതി ചേർക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു .

അതേസമയം അക്രമത്തിനു പരസ്യമായി ആഹ്വാനം ചെയ്ത സംഘപരിവാർ നേതാക്കളെ കേസിൽ ഉൾപ്പെടുത്താതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .കലാപത്തിന് ആഹ്വാനം ചെയ്തവരെ പോലീസ് സഹായിക്കുക ആണെന്ന് ബ്രിന്ദ കാരാട്ട് പ്രതികരിച്ചു .കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹി പോലീസ് ജനങ്ങളെ വഞ്ചിക്കുകയാണ് .ജനദ്രോഹ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള നീക്കം വിലപ്പോവില്ലെന്നും ബ്രിന്ദ പ്രതികരിച്ചു .

Back to top button
error: