TRENDING

രജിത് “സാർ” കുടുങ്ങി ,പോലീസ് കേസെടുത്തു

ബിഗ് ബോസ് മത്സരാർത്ഥി രജിത് കുമാറിന് കുരുക്കായി പോലീസ് കേസ് .ബിഗ് ബോസ് ഷോയിൽ സഹമത്സരാർത്ഥി രേഷ്മ രാജനെ ഉപദ്രവിച്ചതിനാണ് കേസ് .

നോർത്ത് പറവൂർ പൊലീസാണ് കേസെടുത്തത് .ഷോയുടെ ഇടയിലും അതിനു ശേഷവും രജിത് കുമാറിൽ നിന്ന് ശാരീരിക -മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി രേഷ്മ പരാതിയിൽ പറയുന്നു .ഷോ കഴിഞ്ഞതിനു ശേഷം അഭിമുഖങ്ങളിൽ തന്നെ അപമാനിക്കും വിധമാണ് രജിത് കുമാർ സംസാരിക്കുന്നത് എന്നും പരാതി ചൂണ്ടിക്കാട്ടൂന്നു .

ഷോയിലെ ഒരു ടാസ്കിനിടെ തന്നെ രജിത് ശാരീരികമായി ഉപദ്രവിച്ചു എന്നും കണ്ണിൽ മുളക് തേച്ചത് മനഃപൂർവമാണെന്നും പരാതിയിൽ രേഷ്മ വിവരിക്കുന്നു .രജിത് ഫാൻസിൽ നിന്നും തനിക്ക് സൈബർ ആക്രമണം അടക്കം ഉണ്ടാകുന്നുണ്ടെന്നും രേഷ്മ പരാതിയിൽ വ്യക്തമാക്കുന്നു .

Back to top button
error: