NEWS

കുരുക്ക് മുറുകുമോ?, ശിവശങ്കറിനേയും സ്വപ്‌നയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യും. പ്രധാനപ്രതി സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ രാവിലെ തന്നെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസിലെത്തി.

ഇത് രണ്ടാം തവണയാണ് എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിച്ചത്. സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

മറ്റു പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്. ശിവശങ്കര്‍ നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും.

Back to top button
error: