LIFENEWS

ഇനിയെങ്കിലും ബി സി സി ഐ തിരിച്ചറിയുമോ സഞ്ജുവിന്റെ വില -വി ദേവദാസ്

ഐ പി എൽ – 13 ൽ രാജസ്ഥാൻ റോയൽസിനു വേണ്ടി സൻജു സാംസൺ ചെന്നൈ സൂപ്പർ കിങ്ങ്സിനെ തകർപ്പൻ സിക്സറുകൾ കൊണ്ട് ഷാർജ ഗ്രൗണ്ടിൽ തച്ചുടക്കുന്നത് ക്രിക്കറ്റ് പ്രേമികൾ ആവേശപ്പൂർവ്വം ലോകം മുഴുവൻ കാണുവാനായി .2013 ന് ശേഷം ഇന്ത്യൻ പ്രിമിയർ ലീഗിൽ എറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന യുവതാരമാണ് സൻജു സാംസൺ പക്ഷെ ബിസിസിഐ കോമാളി സെലക്ഷൻ കമ്മിറ്റിക്കും ഇന്ത്യൻ ടീമിലെ മുതിർന്ന ഗോസായി മാർക്കും ശരാശരി പ്രാഞ്ചിയേട്ടൻ വീക്കറ്റ് കീപ്പർ – ബാറ്റ്സ്മാനോടാണ് പ്രിയം.

ഈനാംപേച്ചികൾക്ക് കൂട്ട് മരപ്പട്ടി പോലെ ക്യാപ്റ്റനും, കോച്ചും കൂടിയപ്പോൾ ലോക ക്രിക്കറ്റിലെ എറ്റവും നല്ല യുവ അക്രമണ ബാറ്റ്സ്മാൻ കീപ്പറായ സൻജു സാംസൺ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുറംചേരിയിലാണ് .ഷാർജയിൽ സച്ചിൻ ടെൻഡുൽക്കറിൻ്റെ 1998 മരുഭുമിയിലെ കൊടുംങ്കാറ്റ് ബാറ്റിങ്ങിന് ശേഷം കണ്ട മിന്നലടിയായിരുന്നു സൻജു സാംസൺൻ്റെത് അതും ധോണിക്ക് മുന്നിൽ നിന്ന്. ക്യാപ്റ്റനായപ്പോഴും അല്ലെങ്കിലും ധോണിക്ക് ഇത് വരെ സൻജുവിനെ എല്ലാ ഫോർമാറ്റിലും രണ്ടാം കീപ്പർ – ബാറ്റ്സ്മാനായി ടീമിലെടുക്കാനോ ശുപാർശ ചെയ്യാനോ തോന്നിയില്ല

സൻജു മികച്ച ഫോമിലുള്ള കഴിഞ്ഞ 7 വർഷവും സ്വന്തം സ്ഥാനം ഇന്ത്യൻ ടീമിൽ നിന്ന് തെറിക്കുമോ എന്ന് ഭയന്നു ധോണി. ഇതിന് കുടപിടിക്കാൻ ബിസിസിഐ ,കെ സി എ യും, ക്യാപ്റ്റൻ കോലി, കോച്ച് ശാസ്ത്രി, ഗാവസ്ക്കർ, ഹർഷ ബോഗ്ലെ, മറ്റു കളി വിദ്ഗധർ കൂടി സൻജു വിൻ്റെ പ്രകടനം വില കുറച്ച് കളി വിവരണം നടത്തിയതിനും കൂടി കിട്ടിയ മിന്നലടിയായിരുന്നു ഷാർജ ഗ്രൗണ്ടിൽ ധോണിയുടെ ചെന്നൈ സുപ്പർ കിങ്ങ്സിനെ പപ്പടം പോലെ അടിച്ച് പൊട്ടിച്ച സൻജുവിൻ്റെ സിക്സറുകൾ .ഇപ്പോൾ കളി വിദ്ഗധർ പുകഴ്ത്തുകയാണ്.അവ സോഷ്യൽ മീഡിയകളിൽ നിറയുകയാണ് ഇവരെല്ലാം സൻജുവിന് വേണ്ട സമയത്ത് എത് മാളത്തിലായിരുന്നുവെന്നു കേരള ക്രിക്കറ്റ് പ്രേമികൾക്ക് അറിയാൻ അതിയായ ആഗ്രഹമുണ്ട്.

ബംഗ്ലദേശ് നെതിരെ T20 യിൽ ഇന്ത്യക്ക് വേണ്ടി ഒരു മൽസരത്തിലും കളിപ്പിക്കാതെ വിൻഡീസു മായുള്ള T 20സീരീസിൽ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയ സൻജു സാംസണെ ശിഖർ ധവാന് പരിക്കേറ്റത് കൊണ്ട് ന്യൂസിലാൻ്റിൽ T20 ഇന്ത്യൻ ടീമിൽ വെറും ബാറ്റ്സ്സ്മാനായി ടീമിലെടുത്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരം സ്ഥാനം കൊടുക്കാതിരിക്കാനുള്ള ബിസിസിഐ ഗൂഡാലോചനയായിരുന്നുു അതിനെല്ലാം മുഖത്തേറ്റ അടിയായിരുന്നു ഇന്നലെ ഷാർജയിൽ സൻജൂവിൻ്റെ ബാറ്റിൽ നിന്നുതിർന്നത്. ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം – ധോണി വിരമിച്ചത് കൊണ്ട് ഇനിയെങ്കിലും സൻജുവിനെ ഇന്ത്യൻ ടീമിൽ T-20ഓപ്പണറായോ -വൺ ഡൗണായി(RR Clubലെപ്പോലെ IPL ൽ ) ഇറക്കിയേ മതിയാവു .

2019 ൽ കാര്യവട്ടം അന്താരാഷ്ട്ര ഗ്രൗണ്ടിൽ ദക്ഷിണാഫിക്ക എ ടീമിനെതിരെ അവരുടെ അന്താരാഷ്ട്ര ബൗളർമാരെ അടിച്ച് പരത്തി 48 ബാളിൽ നിന്ന് 91 റൺസെടുത്തത് ലോക ക്രിക്കറ്റ് തന്നെ ശ്രദ്ധിച്ചതാണ് – അതിന് പിന്നാലെ വിജയ് ഹസാരെ ട്രോഫി 50 ഓവർ ഏകദിന ടൂർണമെന്റിൽ 129 ബാളിൽ നിന്ന് 212 റണ്ണെടുത്ത് ലോകത്തിലെ ഏറ്റവും കൂടതൽ ഫസ്റ്റ് ക്ലാസ് റൺസെടുക്കുന്ന വീക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയിട്ടും ബാഫൂൺസ് കൺട്രോളിംഗ് ക്രിക്കറ്റ് ഇൻ ഇന്ത്യ ( ബി സി സി ഐ ) കോമാളി സെല്ക്ഷൻ കമ്മിറ്റി 2015 മുതൽ ടീമിലെടുത്ത് മര്യാദക്ക് അവസരം കൊടുക്കാതെ സൻജുവിന്റെ ലോകോത്തര അന്താരാഷ്ട്ര താരങ്ങൾ വാഴ്ത്തിയ പ്രതിഭ തകർക്കുകയാണ് -.സൻജുവിന്റെ ഒപ്പം അണ്ടർ 19 ലോകകപ്പ് കളിച്ച വീക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ക്വീന്റെൺ ഡീകോക്ക് ദക്ഷിണാഫ്രിക്കയുടെ 100 ലധികം ഏകദിനങ്ങൾ കളിച്ച് അവരുടെ ക്യാപ്റ്റനായി എല്ലാ ഫോർമാറ്റിലും ടീമിലുണ്ട്,അത് പോലെ ബംഗ്ലദേശിന്റെ ലിറ്റൻദാസ് അവരുടെ എല്ലാ ഫോർമാറ്റിലും വീക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയി മുൻനിര ബാറ്റ്സ്മാനായി തിളങ്ങുമ്പോഴാണ് അവരേക്കാളും ലോകത്തിലെ കഠിനമായഐ പി എൽ ടി 20 ലീഗിൽ 2013 മുതൽ 7വർഷമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന സൻജു സാംസണെ, 2013 ൽ ഐപിഎല്ലിലെ ഏറ്റവും വിലപ്പെട്ട യുവ താരം പുരസ്കാരം 19ആം വയസ്സിൽ നേടിയ സൻജു ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വാതിൽ പുറത്ത് നിൽക്കുന്നത് തൻ്റെതല്ലാത്ത കുറ്റം കൊണ്ടാണ്.11 കൊല്ലമായി കേരളത്തിന് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ്കളിക്കുന്ന 26 വയസ്സ് മാത്രം പ്രായമുള്ള സൻജു സാംസൺ ഒരു അന്താരാഷ്ട്ര മൽസരത്തിൽ 2015ൽ അതും സിമ്പാബ്വെയുമായി ആയി പ്രധാന്യമില്ലാത്ത മൂന്നാം മാച്ചിൽ നമ്പർ 7 ആയി ചാൻസ് കൊടുത്ത് പുറത്തിരുത്തിയ സെലക്ഷൻ രീതി 2020 തുടരുന്നതാണ് കാണുന്നത് .അതാണ് ഗൗതം ഗംഭീർ ഷാർജ മിന്നലടിക്ക് ശേഷം ട്വീറ്റ് ചെയ്തത്, ലോകത്തിലെ എറ്റവും നല്ല യുവ വീക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സൻജുവിന് ഇന്ത്യ യൊഴികെ ബാക്കി എല്ലാ രാജ്യങ്ങളും ടീമിലെടുക്കാൻ തയ്യാറാവുമെന്ന്. ഇത് കേട്ടെങ്കിലും കണ്ടാ മ്യഗതൊലിക്കട്ടിയുള്ള ബിസിസിഐ സെലക്ഷൻ കോമാളികൾ ഉണർന്ന് പ്രവർത്തിച്ച് സൻജുവിനെ 3 ഫോർമാറ്റിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലുൾപ്പെടുത്തുമെന്ന് ആശിക്കാം.

Better late thannever എന്ന ആപ്തവാക്യം ഓർമ്മിച്ച് കൊണ്ട് . ക്രിക്കറ്റിന്റെ അതുല്യപ്രതിഭയുടെ കരിയർ തകർക്കുന്നത് ഇനിയെങ്കിലും നിർത്തി സൻജുവിനെ ഋഷഭ് പന്തിനെ മാറ്റി വീക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ ആക്കുക – അതിന് ബിസിസിഐ സെക്രട്ടറി ജയേഷ് ജോർജ് നയിക്കുന്ന കെസിഎ മുൻകൈയെടുക്കുക – അല്ലെങ്കിൽ ബിസിസിഐ കോച്ച് ശാസ്ത്രി, ക്യാപ്റ്റൻ കോലീ എന്നിവർ തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ വെച്ച് ധോണിക്ക് ലോകകപ്പ് 2019 കളിക്കാൻ വഴിയൊരുക്കാൻ സൻജു സാംസണെ നേർച്ച കോഴിയാക്കിയത് പോലെ വരും കാലത്തും തുടരും – 2013 മുതൽ കഴിഞ്ഞ 7 വർഷം ടീമിൽ മാത്രമല്ല ഇന്ത്യൻ എ ടീമിലും വലപ്പോഴുമേ സൻജു സാംസണെ ഉൾപ്പെടുത്തിയിരുന്നുള്ളു – കുറെ ശരാശരി ബാറ്റ്സ്മാൻ കീപ്പർമാരായ അങ്കിത് ബെയ്ൻസ്, സമറ്റ് പട്ടേൽ, സനൽ പട്ടേൽ,കെ എസ് ഭരത് ,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വാതുവെപ്പ് കേസിൽ 2019 ൽ പിടിയിലായ സി എം ഗൗതം,പാർട്ട്‌ ടൈം കീപ്പർ ബാറ്റ്സ്മാനായ കേദാർജാദവ്, റോബിൻ ഉത്തപ്പ ,KL രാഹുൽ, പാർത്ഥിവ് പട്ടേൽ, ദിനേശ് കാർത്തിക് ,വൃദ്ധിമാൻ സാഹ എന്നിവരെ ചാൻസിൻമേൽ ചാൻസ് കൊടുത്ത് ഇന്ത്യൻ ടീമിലും, ഇന്ത്യൻ എ ടീമിലും കൊടുത്ത് പരീക്ഷിച്ചപ്പോൾ 7കൊല്ലമായി ഇന്ത്യയിലെ ഏറ്റവും നല്ല യുവവീക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയ സൻജുവിനെ ധോണിയുടെയും ഋഷഭ് പന്തിന്റെയും ഇന്ത്യൻ ടീമിലെ സ്ഥാനം സംരക്ഷിക്കാൻ അവരവരുടെ സ്റ്റെയ്റ്റ് അസോസിയേഷനുകൾ കളിക്കുന്ന നെറികെട്ട ക്വാട്ട സെലക്ഷൻ കളിക്ക് ബിസിസിഐ സെലക്ഷൻ കമ്മിറ്റി, ഇന്ത്യൻ കോച്ച് ശാസ്ത്രി, കോലി തുടങ്ങിയവർ നിന്നു കൊടുക്കുന്ന ദയനീയ കാഴ്ചയായിരുന്നു ഈ വർഷങ്ങളിൽ നടന്നത് .

സന്ജുവിൻ്റെ അവസരം നിഷേധിക്കുന്ന ഗൂഡ സംഘ കള്ളൻമാർക്ക് കഞ്ഞി വെയ്ക്കുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനും – ആദ്യം ടി.സി മാത്യു, ഇപ്പോൾ ജയേഷ് ജോർജ് ബിസിസിഐ സ്ഥാനമാനങ്ങൾക്ക് വേണ്ടി സൻജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയി കേരള ടീമിൽ ഉള്ളപ്പോൾ ടീമിൽ മറ്റു 4 വിക്കറ്റ് കീപ്പർ ബാറ്റസ്മാന്മാരെ കളിപ്പിച്ച് സൻജു സാംസണെ വെറും ബാറ്റ്‌സ്മാൻ – ഫീൽഡർ ആക്കിയതിന്റെ ദുരോഗ്യം കുടിയാണ് സൻജു സാംസന് 3 ഫോർമാറ്റിലും കളിക്കാൻ അവസരം കിട്ടാത്തതിനും വെറും ബാറ്റ്‌സ്മാൻ ആയി മാത്രം ഇന്ത്യൻ ടീമിൽ ടി 20 ടീമിൽ തിരഞ്ഞെടുക്കാനും കാരണം.

ഇതു തുടരുകയാണെങ്കിൽ സൻജു സാംസൺ അടുത്ത സീസണിൽ കേരളം വിട്ട് വിക്കറ്റ് കീപ്പർ / ബാറ്റ്‌സ്മാൻ ആയി കളിപ്പിക്കുന്ന സംസ്ഥാനത്തേക്ക് മാറുന്നതാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കണമെങ്കിൽ നല്ലത്. കേരള ക്രിക്കറ്റ് പ്രേമികൾ സൻജു സാംസന്റെ ഷാർജ ഗ്രൗണ്ടിൽ ധോണി നയിച്ച സിഎസ്കെ ടീമിനെ പൊടിച്ച തകർപ്പൻ ബാറ്റിങ്ങ് സ്ഥിരതയോടെ ഉണ്ടാവാൻ കാത്തിരിക്കുന്നു – ബിസിസിഐ കോമാളികൾ അതിലും കല്ലിടുമോ എന്ന ആശങ്കയുടെ കാർമേഘങ്ങൾ ഉണ്ടെങ്കിൽ കൂടി -സൻജു സാംസണ് ഐ പി എൽ-13 അടിച്ചു തകർക്കാൻ ഉള്ളത് അവസരം ആണ് ലഭിച്ചിരിക്കുന്നത്. അതുവഴി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ നമ്പർ വൺ കീപ്പർ ബാറ്റ്സ് മാനായി തിളങ്ങാനാകട്ടെ എന്ന് പ്രാർത്ഥിക്കാം ശശി തരൂരിൻ്റെ പ്രദേശിക തീരുവനന്തപുരംകാരൻ സൻജു അല്ല കേരളത്തിൻ്റെ സ്വന്തം സൻജു സാംസൺ.

ദേവദാസ്.വി
തളാപ്പ്
കണ്ണൂർ

(പ്രശസ്ത സ്‌പോർട്സ് വിദഗ്ധൻ ആണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

Back to top button
error: