NEWS

മോഡി സർക്കാർ എഴുതി ഒപ്പിട്ടത് കർഷകരുടെ മരണപത്രത്തിൽ ,കർഷക ബില്ലുകൾ ഇന്ത്യൻ കർഷകന്റെ മരണമണി ആകുന്നത് ഇതുകൊണ്ടാണ്

ത്താമത് കാർഷിക സെൻസസ് പ്രകാരം ഇന്ത്യയിലെ 86 .2 % കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ളവരാണ് .ഇന്ത്യയുടെ മൊത്തം വിളനിലയുടെ വിസ്തൃതി എടുത്താൽ ഒരു വിരോധാഭാസം തിരിച്ചറിയാം .ഇന്ത്യയിലെ 86 .2 % കർഷകരുടെ പക്കലുള്ള കൃഷി ഭൂമി മൊത്തം കൃഷിയിടത്തിൽ 47 .3 % മാത്രം .

മൂന്ന് കാർഷിക ഓർഡിനൻസുകൾ ആണ് കഴിഞ്ഞ ജൂണിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചത് .കാർഷിക വിപണിയിലെ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതിനും കരാർ കൃഷിയ്ക്ക് സൗകര്യം ഒരുക്കുന്നതിനും വേണ്ടി നിലവിലുള്ള രണ്ടു നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത് .

ആദ്യ ഓർഡിനൻസിന്റെ നിർദിഷ്ട ലക്‌ഷ്യമായി കേന്ദ്രം പറയുന്നത് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് കർഷകരെ ശാക്തീകരിക്കുക എന്നതാണ് .രണ്ടാമത്തെ ഓർഡിനൻസിന്റെ ലക്ഷ്യമായി പറയുന്നത് ഏത് സൈറ്റിലുമുള്ള വ്യാപാരം ഉദാരവൽക്കരിക്കുന്നതിനും അത് വഴി കർഷകർക്ക് കൂടുതൽ ലാഭം ഉണ്ടാക്കുക എന്നതാണ് .മൂന്നാമത്തേതിന്റെ ലക്ഷ്യമായി പറയുന്നത് കരാർ കൃഷിയ്ക്ക് നിയമപരമായ വലിയ അടിത്തറ നൽകുന്നു എന്നതാണ് .ഈ ഓർഡിനൻസുകൾ ഇന്ത്യയിലെ ദശലക്ഷക്കണക്കിനു കർഷകർക്ക് അതിരുകളില്ലാത്ത വിപണിയുടെ ആകാശം തുറന്നു കൊടുക്കുമെന്നും അതുവഴി 2022 ഓടെ കാർഷിക ഉത്പാദനം ഇരട്ടിയാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ കൈവരിക്കാൻ ആകുമെന്നും മോഡി സർക്കാർ ആണയിടുന്നു .

എന്നാൽ എന്തിനാണ് മോഡി സർക്കാർ ധൃതി പിടിച്ച് കാർഷിക ബില്ലുകൾ പാസാക്കുന്നത് ?കർഷകരെ സഹായിക്കാനാണോ ?അനുഭവം ഗുരു .കള്ളപ്പണക്കാരന്റെ നട്ടെല്ലൊടിക്കാൻ കൊണ്ട് വന്ന നോട്ടു നിരോധനവും സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാൻ കൊണ്ട് വന്ന ജി എസ് ടിയും പക്ഷെ അവസാനം സാധാരണക്കാരന്റെ നട്ടെല്ലൊടിച്ചത് നമ്മൾ അനുഭവിച്ച് അറിഞ്ഞതാണ് .

കൃഷി യഥാർത്ഥത്തിൽ സംസ്ഥാനങ്ങളുടെ പരിധിയിൽ പെടുന്നതാണ് .എന്നാൽ സംസ്ഥാനങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് കോർപ്പറേറ്റുകൾക്ക് കാർഷിക മേഖല ഒന്നാകെ തുറന്നിട്ട് കൊടുക്കുന്നത് .കോർപ്പറേറ്റുകൾക്ക് സാധാരണക്കാരനോടാണ് താല്പര്യം എന്നാരു പറഞ്ഞാലും ജനത്തിന് വിശ്വസിക്കാൻ ആവില്ല .

കാർഷിക മേഖല ഒന്നാകെ കോർപറേറ്റുകൾക്ക് തുറന്നിട്ട് കൊടുക്കാൻ ആണ് കേന്ദ്രം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേൽ കൈ വെക്കുന്നത് .രാജ്യത്തൊട്ടാകെ കർഷകർ പ്രക്ഷോഭത്തിലായത് അപകടം തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് .ആത്യന്തികമായി തറ വില ഇല്ലാതാകുമെന്നും കോർപറേറ്റുകൾ നിശ്ചയിച്ചത് നടക്കുമെന്ന അവസ്ഥയിലേക്ക് വിപണി എത്തുമെന്നും കർഷകർ ഭയക്കുന്നു .

ആയിരക്കണക്കിനു ഏക്കർ ഭൂമി കരാർ കൃഷിയുടെ പേരിൽ കോർപ്പറേറ്റ് ഭീമന്മാർ കയ്യടക്കും .കർഷകർ കോർപ്പറേറ്റുകളുടെ ദയാദാക്ഷീണ്യത്തിനു വേണ്ടി യാചിക്കേണ്ടി വരുമെന്ന് കർഷകർക്ക് ഭയമുണ്ട് .

പുതിയ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം കത്തിപ്പടരുന്നത് കേന്ദ്രം കാണുന്നുണ്ട് .അതാണ് ഒക്ടോബറിലും നവംബറിലുമായി പ്രഖ്യാപിക്കേണ്ട താങ്ങുവിളകൾ ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത് .എതിർപ്പിന്റെ ശക്തി കുറയ്ക്കുക എന്നത് തന്നെയാണ് ലക്‌ഷ്യം .

ഭാവിയിൽ എല്ലാം ശരിയാകും എന്നാണ് മോഡി എപ്പോഴും പറയാറുള്ളത് .അത് വരെ കാത്തിരിക്കുക എന്നാണ് ഉപദേശം .ഈ ഉപദേശം കേട്ട് വെറുതെ ഇരിക്കണ്ടവർ അല്ല പ്രതിപക്ഷം .ഒരിടവേളയ്ക്ക് ശേഷം ഒരു സമരജ്വാല പ്രതിപക്ഷ നിരയിൽ കാണുന്നുണ്ട് .അത് പാര്ലമെന്റിലും പാര്ലമെന്റിന്റെ മുന്നിലും മാത്രമല്ല വേണ്ടത് .തെരുവിലും കാണണംഇനി കാക്കാൻ വയ്യ .കാരണം ‘ദീര്‍ഘകാലയളവില്‍ നമ്മളെല്ലാവരും മരിച്ചിരിക്കും.”

Back to top button
error: