TRENDING

ഡെങ്കിപ്പനി വന്നിട്ടുണ്ടോ? എങ്കില്‍ കോവിഡിനെ ഭയപ്പെടേണ്ട എന്ന് പഠനം

കോവിഡിനെ തുരത്താനുളള വാക്‌സിന്‍ നിര്‍മ്മാണത്തിരക്കിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളും വാക്‌സിന്‍ പരീക്ഷണഘട്ടത്തിലുമാണ്. എന്നാല്‍ ഓരോ ദിവസവും കോവിഡിനെക്കുറിച്ച് പുതിയ പുതിയ വാര്‍ത്തകളാണ് പല പഠനറിപ്പോര്‍ട്ടുകളില്‍ നിന്നും പുറത്ത് വരുന്നത്. ഇപ്പോഴിതാ ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡിനെതിരെ പ്രതിരോധ ശേഷിയുണ്ടാകുമെന്നതാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ബ്രസീലില്‍ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കൊതുകുവഴി പകരുന്ന ഡെങ്കിപ്പനിക്കും സമ്പര്‍ക്കം വഴി പകരുന്ന കോവിഡ് ബാധയ്ക്കും പരസ്പരമുള്ള ബന്ധം കണ്ടെത്തിയത്. അതേസമയം ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ബ്രസീലില്‍ 2019ല്‍ ഡെങ്കിപ്പനി വ്യാപിച്ച പ്രദേശങ്ങളും 2020ല്‍ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളും തമ്മില്‍ നടത്തിയ താരതമ്യപഠനത്തിലൂടെയാണ് ഇവര്‍ നിഗമനത്തിലെത്തിയത്.

2019ല്‍ ഡെങ്കിപ്പനി ബാധ വ്യാപകമായി പടര്‍ന്ന മേഖലകളില്‍ കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്നതും രോഗവ്യാപനത്തിന്റെ തോത് മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ഇതിനര്‍ഥം ഡെങ്കിബാധിച്ച് ഭേദമായവരില്‍ കാണപ്പെടുന്ന ആന്റിബോഡി കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നുണ്ടാകാമെന്നാണ് ഗവേഷകര്‍ പറഞ്ഞു. നിഗമനം ശരിയെന്ന് തെളിയുകയാണെങ്കില്‍ ഡെങ്കുവിനെതിരായ പ്രിതിരോധ വാക്‌സിന്‍ നല്‍കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കുമെന്ന് പ്രൊഫ. മിഗുയെല്‍ നികോളെലിസ് പറയുന്നു.

Back to top button
error: