TRENDING

കളി കള്ളക്കളിയാകുന്നു -4

ലവെള്ളം പോലെ കുതിച്ചെത്തുന്ന കോടികളുടെ കണക്കിൽ ക്രിക്കറ്റ് രണ്ടാം സ്ഥാനത്താകാൻ അധിക സമയം വേണ്ടി വന്നില്ല. 2008 ൽ മാത്രം 723 .5 ബില്യൺ യു.എസ് ഡോളറിന്റെ ക്രിക്കറ്റ് വ്യാപാരം നടന്നെന്നു പറയുമ്പോൾ ഊഹിക്കാവുന്നതേയുളളു അതിൽ ഒഴുകിയെത്തിയിരിക്കുന്ന പണത്തിന്റെ തായ്‌വഴികൾ എവിടെ നിന്നൊക്കെ ആണെന്ന്. ബോളിവുഡും കോളിവുഡും എന്നു വേണ്ട സകലമാന ഗ്ലാമർ മേഖലയുമായി ക്രിക്കറ്റിനു ഐ.പി.എൽ എന്ന ടൂർണമെന്റോടെ സന്ധി ചെയ്യേണ്ടി വന്നു.

പല കൊടുക്കലുവാങ്ങലുകൾക്കും ബോളിവുഡ് തിളക്കങ്ങളുള്ള സൂപ്പർതാരങ്ങൾ ബിനാമികളായി. രാജസ്ഥാൻ റോയൽസിനായി ശില്പാ ഷെട്ടിയും കൽക്കട്ടാ നൈറ്റ് റൈഡേഴ്സിനായി സാക്ഷാൽ കിംഗ് ഖാൻ ഷാരൂഖും അണി നിരന്നപ്പോൾ ക്രിക്കറ്റ് മൈതാന മധ്യത്തിൽ നിന്നുള്ള വെള്ളിത്തിരയുടെ മിന്നിത്തിളക്കങ്ങളെയും പ്രേക്ഷകർ ആവേശത്തോടെ ഇരു കൈയും നീട്ടി സ്വീകരിച്ചു.

കളി നടക്കുമ്പോൾ ഗ്യാലറിയിലൊരു വിലപിടിപ്പുള്ള താരം കാണികളെ നോക്കി കൈവീശുന്ന കാഴ്ച ക്രിക്കറ്റിനേക്കാൾ ജനപ്രീയമായ ഒന്നായി. വമ്പൻ നഗരങ്ങൾക്കു മാത്രമല്ല കൊച്ചിയും അഹമ്മദാബാദും പുനെയും പോലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന നഗരങ്ങൾക്കും തങ്ങളുടെ പേരിൽ ഫ്രാഞ്ചസി വേണമെന്നായി ചിന്ത. (അതാരുടെ ചിന്ത ആയിരുന്നെന്നു കാലം തെളിയിച്ചു ) 2010 ലെ ടൂർണമെന്റിൽ പുതിയ രണ്ടു ടീമുകൾ കൂടി ഉദയം ചെയ്തു.

ഈ ഉദയമാണ് ഐ.പി.എൽ എന്ന ആനച്ചന്തം നിറഞ്ഞ ടൂർണമെന്റിനുണ്ടായ ആദ്യത്തെ കളങ്കത്തിനു പിന്നീടു നിദാനമാകുന്നത്. മലയാളിയുടെ ആഗോള പുരുഷനായ ശശി തരൂരിന്റെ ക്രിക്കറ്റ് കമ്പം കേരളത്തിനൊരു ഐ.പി.എൽ ടീമെന്ന സ്വപ്നത്തിനു പിന്നിൽ ചരട് വലിച്ചപ്പോൾ കൊച്ചിൻ ടസ്‌കേഴ്‌സ് എന്നൊരു നല്ല താര നിരയുള്ള ടീമുമായി 2011 ലെ ഐ പിൽ ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീടൊരു ടൂർണമെന്റ് എന്നത് കൊച്ചി ടസ്കേഴ്സിനു ചില കാരണങ്ങളാൽ ബാലീ കേറാമല ആകുകയായിരുന്നു. 2010 ൽ ഐപി എൽ ചെയർമാൻ സ്ഥാനത്തു നിന്നും ബി.സി.സി.ഐ നീക്കിയ ലളിത് മോഡി എന്ന ഗുജറാത്തി ബിസിനസ്സുകാരൻ പൊട്ടിച്ച ആരോപണ ബോംബ് കൊച്ചി ടസ്കേഴ്സിനെയും കേന്ദ്ര മന്ത്രിസഭയെയും ഒരേ സമയം പിടിച്ചു കുലുക്കി.

കൊച്ചി ടസ്കേഴ്സിൽ ഓഹരി പങ്കാളിത്തമുള്ള സുനന്ദാ പുഷ്കർ അന്നത്തെ കേന്ദ്ര വിദേശ കാര്യാ വകുപ്പിന്റെ ചുമതല വഹിക്കുന്ന ശശി തരൂരിന്റെ പ്രതിശ്രുത വധു ആണെന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ആ വിവാദത്തെത്തുടന്നു ശശി തരൂരിന് മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടതായി വന്നു. ആ വിവാദത്തോടെ കൊച്ചി ടസ്‌കേഴ്‌സ് എന്ന കമ്പനിക്കു പിന്നിൽ വെള്ളത്തിലെ ഐസ് കട്ട പോലെ ഒളിച്ചിരുന്ന ഗുജറാത്തി വ്യാപാര താല്പര്യം മറനീക്കി പുറത്തു വരികയും അത് വീണ്ടും ക്രിക്കറ്റിനെ വിവാദങ്ങളിലേയ്ക്കു വലിച്ചിട്ടു.

നാളെ : സ്പോട്ട് ഫിക്സിങ് അഥവാ ബോളൊന്നിനു പേയ്മെന്റ്

Back to top button
error: