LIFENEWS

ലഹരി മരുന്ന് അന്വേഷണം നദി ദീപിക പദുക്കോണിലേയ്ക്കും ,റിയയുടെ വാട്സ്ആപ് ചാറ്റിൽ ദീപികയുടെ പേരും

ലഹരി മരുന്ന് അന്വേഷണം കൂടുതൽ ബോളിവുഡ് താരങ്ങളിലേക്ക് .അറസ്റ്റിലായ സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്കാമുകി റിയ ചക്രബർത്തിയുടെ വാട്സ്ആപ് സന്ദശങ്ങളിൽ നിന്ന് സൂചന ലഭിച്ചതിനെ തുടർന്ന് നടി ദീപിക പദുക്കോണിന്റെ മാനേജർ കരീഷ്മ പ്രകാശിനെ എൻ സി ബി ചോദ്യം ചെയ്യും .പിന്നാലെ ദീപികയെയും ചോദ്യം ചെയ്യും എന്നാണ് വിവരം .

എൻസിബി കണ്ടെടുത്ത റിയയുടെ വാട്സ്ആപ് ചാറ്റുകളിൽ ദീപികയുടെ പെരുമുണ്ടെന്നാണ് വിവരം .നേരത്തെ നടിമാരായ സാറാ അലിഖാൻ ,ശ്രദ്ധ കപൂർ ,രാകുൽ പ്രീത് സിങ് എന്നിവർക്ക് നോട്ടീസ് അയക്കാൻ എബിസിബി തീരുമാനിച്ചിരുന്നു .

പുണെയ്ക്ക് സമീപം ലോണാവാലയിലെ സുശാന്തിന്റെ ഫാം ഹൗസിൽ സ്ഥിരമായി ലഹരി മരുന്ന് പാർട്ടികൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് .ഇവിടങ്ങളിൽ എത്തിച്ചേർന്ന നടിമാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ,

Back to top button
error: