NEWS

പി.പി.ചിത്തരഞ്ജനും സി.കെ രാജേന്ദ്രനും കോവിഡ്

ത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജനും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും ‘ കോവിഡ് സ്വീകരിച്ചു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചു. ഡ്രൈവറും മൂന്ന് ഓഫീസ് ജീവനക്കാരും വീടുകളിൽ നിരീക്ഷണത്തിൽ പ്രവേശിച്ചതായി സി.കെ. രാജേന്ദ്രൻ അറിയിച്ചു.

തനിക്ക് കോവിഡ് പോസിറ്റീവായ വിവരം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ചിത്തരഞ്ജൻ തന്നെയാണ് അറിയിച്ചത്.
മത്സ്യഫെഡിന്റെ ഡ്രൈവർക്ക് ഇന്നു രാവിലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

ഇതേത്തുടർന്നാണ് ചെയർമാനും കോവിഡ് ടെസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ചിത്തരഞ്ജൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

Back to top button
error: