NEWS

അനുരാഗ് കശ്യാപിനെതിരെ കങ്കണ; ബോളിവുഡ് ലൈംഗിക വേട്ടക്കാരുടെ ഇടം

ബോളിവുഡില്‍ ലഹരിമരുന്ന് ബന്ധവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിന്റെ ഇടയില്‍ ഇതാ ഇപ്പോഴത്തെ ചര്‍ച്ച വിഷയം ലൈംഗികാരോപണം ആണ്. ബോളിവുഡ് നടന്‍ അനുരാഗ് കശ്യാപിനെതിരെയാണ് കഴിഞ്ഞ ദിവസം നടി പായല്‍ ഘോഷ് ലെംഗികാരോപണവുമായി രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയ അടക്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ് ഈ വിഷയം. ഇപ്പോഴിതാ സംഭവത്തില്‍ പായലിനെ പിന്തുണച്ച് രംഗത്തെത്തിയരിക്കുകയാണ് നടി കങ്കണ റനൗട്ട്.

പായല്‍ ഘോഷ് ആരോപിച്ചതുപോലെ ചെയ്യാന്‍ അനുരാഗിനു കഴിയുമെന്ന് ട്വിറ്ററിലൂടായായിരുന്നു കങ്കണയുടെ പ്രതികരണം. ഹരിമരുന്നു വിവാദങ്ങള്‍ക്കു പിന്നാലെ ലൈംഗികാരോപണങ്ങളും ബോളിവുഡിനെ വിവാദച്ചൂടിലേറ്റുമെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡില്‍ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെണ്‍കുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് എന്നതിന് ബുള്ളിവുഡ് എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ബുള്ളി എന്ന ഇംഗ്ലിഷ് വാക്കിന് ഉപദ്രവിക്കുക എന്നാണ് അര്‍ഥം. വ്യാജവും പാവക്കല്യാണങ്ങളും നിറഞ്ഞ, ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെണ്‍കുട്ടികള്‍ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുര്‍ബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. പല വലിയ നടന്‍മാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. വാനോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവയും കാണിച്ച് അവര്‍ വരും. പാര്‍ട്ടിക്കിടയിലെ സൗഹൃദ ഡാന്‍സിനിടയിലോ ഒക്കെ അവര്‍ ലൈംഗികാതിക്രമത്തിനായി ശ്രമിക്കും. ജോലിക്കു വരാന്‍ അപ്പോയിന്റ്‌മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തി മോശമായി പെരുമാറുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എനിക്കുനേരെ മോശമായി പെരുമാറിയവരോട് ഞാന്‍ പ്രതികാരം ചെയ്തിട്ടുണ്ട്. കങ്കണ പറഞ്ഞു.

അതേസമയം, ഈ വിഷയത്തില്‍ ബോളിവുഡ് രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്. കങ്കണ പായലിന് പിന്തുണയുമായി രംഗത്ത് വന്നപ്പോള്‍ താന്‍ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് തപ്‌സി അനുരാഗിനെ വിശേഷിപ്പിച്ചത്. രാധിക ആപ്‌തെ അദ്ദേഹത്തിന്റെ സാമിപ്യത്തില്‍ വളരെയധികം സുരക്ഷിതത്വം അനുഭവിക്കാറുണ്ടെന്നും സമൂഹമാധ്യമത്തില്‍ പറഞ്ഞു.

Back to top button
error: