NEWS

നിയന്ത്രണം വിട്ട ലോറി ജീപ്പിലിടിച്ച് തൊഴിലാളി സ്ത്രീ മരിച്ചു

ടുക്കി പൂപ്പാറയിൽ നിയന്ത്രണം വിട്ട ലോറി ജീപ്പിലിടിച്ച് തോട്ടം തൊഴിലാളി മരിച്ചു. സൂര്യനെല്ലി കറുപ്പന്‍ കോളനിയിലെ വിജി ചന്ദ്രശേഖരന്‍ (38) ആണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടരയോടെ എസ്റ്റേറ്റ് പൂപ്പാറ ലൈൻസിന് സമീപമാണ് അപകടം നടന്നത്. സൂര്യനെല്ലിയിൽ നിന്നും തൊഴിലാളികളുമായി രാജകുമാരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ജീപ്പിൽ രാജാക്കാട് ഭാഗത്ത് നിന്നും വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് ജീപ്പിലുണ്ടായിരുന്നത്.

Back to top button
error: