LIFE

പുതിയ സിനിമയുമായി വിനായകന്‍: ഈ തവണ ക്യാമറയ്ക്ക് പിന്നില്‍

സിനിമയില്‍ എത്തി ഇരുപത്തിഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിനായകന്‍ ഇന്നെത്തി നില്‍ക്കുന്നത് വളരെ ഉയരത്തിലാണ്. കടന്നു വന്ന വഴികളില്‍ നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള വിനായകന്‍ തന്റെ ചലച്ചിത്ര ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കാല്‍ വെക്കുകയാണ്. വിനായകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം സംഭവിക്കും. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആഷിക് അബുവാണ് ഫെയ്‌സ്ബുക്കിലൂടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. വിനായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരക്കുന്നതും.

പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. റിമ കല്ലിങ്കും ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ്. സിനിമയുടെ സ്വഭാവമോ, താരങ്ങളോ, സാങ്കേതിക പ്രവര്‍ത്തകരോ തുടങ്ങിയ യാതൊരു വിവരങ്ങളും പുറത്ത് വിട്ടിട്ടില്ല. ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങള്‍ക്കെല്ലാം വലിയ പ്രേക്ഷക സ്വീകാര്യതായിരുന്നു ലഭിച്ചിരുന്നത്. വിനായകനെപ്പോലൊരു കലാകാരന്‍ കൂടി ഒപ്പം ചേരുന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ്

താനൊരു സാധാരണക്കാരനാണെന്നും ചേറിന്റെ താളമാണ് തന്റെ താളമെന്ന് പറയുകയും ചെയ്തിട്ടുള്ള വിനായകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ആ താളം ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പാര്‍ട്ടി എന്ന പേരും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ വരാനിരിക്കുന്നത് വലിയൊരു ചിത്രമാണെന്നും ഇതിനകം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു.

Back to top button
error: