LIFE

പേടിപ്പിക്കാന്‍ വിജയ് സേതുപതി

ഓരോ മാസവും ഓരോ സിനിമ എന്നതാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ കണക്ക്. സിനിമ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തമിഴില്‍ ഇന്നേറ്റവും മുന്നില്‍ നില്‍ക്കിന്ന താരം വിജയ് സേതുപതിയാണ്. എല്ലാ മാസവും താരത്തിന്റെ ഒരു ചിത്രമെങ്കിലും പ്രഖ്യാപിക്കപ്പെടാറുണ്ട്.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ദീപക് സുന്ദര്‍രാജന് തിരക്കഥയെഴുതി സംവിധാനാം ചെയ്യുന്ന അനബെല്ല സുബ്രഹ്മണ്യന്‍ എന്ന ചിത്രത്തിന്റെ വാര്‍ത്തകളാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം മുഖ്യ കഥാപാത്രമായി തപ്‌സി പന്നുമുണ്ട്.

ചിത്രം ഹൊറര്‍ ജോണറില്‍ പെട്ട സിനിമയാിയരിക്കുമെന്ന സൂചനായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. ചിത്രത്തില്‍ രാധിക ശരത് കുമാര്‍, മധുമിത, യോഗി ബാബു, മനോ ബാല, സുരേഖവാണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Back to top button
error: