TRENDING

ശാന്തിഗിരിയിൽ പൂർണ്ണകുംഭമേള ഇന്ന്  ; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് പൂർണ്ണകുംഭമേള നടക്കും. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി  ഇന്നലെ  രാവിലെ ആശ്രമ കുംഭം നിറയ്ക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.  ഇന്ന്   ഞായറാഴ്ച വൈകീട്ട് 6 മണിക്ക് കുംഭം പ്രദക്ഷിണം സ്പിരിച്ച്വല്‍ സോണില്‍ മാത്രമായി നടക്കും.

ഇന്ത്യയിലുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും   കുംഭം പ്രദക്ഷിണം നടക്കും . പരമ്പരയിൽ പത്ത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളാണ് നടന്നുവരുന്നത്. കുംഭമേളക്ക് ശാന്തിഗിരിയിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ശാന്തിഗിരി ബ്രഹ്മ കൽപ്പിതമായി ലഭിച്ച ആഘോഷമായ പൂർണ്ണകുംഭമേള ഇത് സാധാരണ നമ്മുടെ രാജ്യത്ത് നടക്കുന്ന കുംഭമേളകളിൽ നിന്നും വ്യത്യസ്‌തമാണ്. പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന്‌ ഭക്തൻമാർ    കുംഭങ്ങൾ ശിരസിലേറ്റി  ആശ്രമാങ്കണം പ്രദക്ഷിണം ചെയുന്നതാണ് പതിവ്.

മനുഷ്യജീവിതത്തിെൻറ നൈമിഷികതയെ പ്രതിനിധീകരിക്കുന്ന മൺകുടത്തിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കുംഭതീർത്ഥം  നിറച്ച്  പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച് ത്യാഗജീവിതത്തിന്റെ പ്രതീകമായ പീതവസ്ത്രത്തിൽ ബന്ധിച്ചാണ് കുംഭങ്ങൾ ഒരുക്കുന്നത്. ഇത്തവണ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകും ചടങ്ങുകൾ നടക്കുകയെന്ന് ഓർഗാനിസിങ് സെക്രട്ടറിയുടെ ഓഫീസ്  അറിയിച്ചു.

Back to top button
error: