LIFETRENDING

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ,മോദിയെ ടാഗ് ചെയ്ത് പായൽ ഘോഷിന്റെ ട്വീറ്റ്

താൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം ഷെയർ ചെയ്താണ് പായൽ ഘോഷ് ട്വീറ്റ് ചെയ്തിരിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്താണ് ട്വീറ്റ് .സംവിധായകൻ അനുരാഗ് കശ്യപ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും തന്റെ ജീവൻ അപകടത്തിൽ ആണെന്നും പായൽ ട്വീറ്റിൽ പറയുന്നു .

ട്വീറ്റുകളുടെ ഒരു പരമ്പരയുമായാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത് .”കാലങ്ങൾ ആയി എന്നെ നിശ്ശബ്ദനാക്കാൻ നോക്കുന്നു .എന്നെ നിശ്ശബ്ദനാക്കാൻ പല സ്ത്രീകളെയും വലിച്ചിഴച്ചു .ഇപ്പോഴിതാ സ്വയം വന്നിരിക്കുന്നു .എല്ലാത്തിനും ഒരു അതിരുണ്ട് മാഡം .എന്തൊക്കെ ആരോപണം ഉണ്ടായാലും അത് അവാസ്തവം ആണ് .

“എനിക്കെതിരെ ആരോപണം ഉന്നയിക്കാൻ എന്റെ ആർട്ടിസ്റ്റുകളെ വരെ വലിച്ചിഴച്ചു .ബച്ചൻ കുടുംബത്തെ വരെ ഇതിലേക്ക് കൊണ്ടു വന്നു .എന്നാൽ എല്ലാം പരാജയപ്പെട്ടു .ഞാൻ രണ്ടു തവണ വിവാഹം കഴിച്ചു .അതാണ് ഞാൻ ചെയ്ത തെറ്റെങ്കിൽ ,ഞാൻ അത് സ്വീകരിച്ചു .ആളുകൾ എന്നെ സ്നേഹിക്കുന്നു .അതും ഞാൻ സ്വീകരിക്കുന്നു .”മറ്റൊരു ട്വീറ്റിൽ അനുരാഗ് കശ്യപ് പറഞ്ഞു .

Back to top button
error: