NEWS

കേരളസര്‍വ്വകലാശാല നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി

തിരുവനന്തപുരം: കേരളസര്‍വ്വകലാശാല നിയമനതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തളളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം കിട്ടിയതിനെ തുടര്‍ന്ന് എഴുതിത്തളളുന്നുവെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍വ്വകലാശാല

മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ രാമചന്ദ്രന്‍ നായര്‍, പ്രോവിസി ഡോ. വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂ, റജിസ്ട്രാറായിരുന്ന കെ എ ഹാഷിം എന്നിവര്‍ പ്രതികളായ കേസ് വന്‍ വിവാദമായിരുന്നു. ആ കേസാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഴുതിത്തളളിയിരിക്കുന്നത്.

അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പ് നടന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിന് ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ നിയമനം നേടിയവര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. തുടര്‍ന്ന് വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോഴാണ് കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് കേസ് തളളിയത്. പരീക്ഷ എഴുതാത്തവര്‍ പോലും കേരളസര്‍വകലാശാലയില്‍ നിയമനം നേടിയെന്നതായിരുന്നു കേസ്.

Back to top button
error: