LIFENEWS

നവംബറോടെ ഇന്ത്യയിൽ കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് റഷ്യൻ ഫണ്ട് സി ഇ ഒ

“റഷ്യൻ ഫണ്ടുമായി ഞങ്ങൾ ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു .റഷ്യൻ വാക്സിൻ ആയ സ്പുട്നിക് ഫൈവ് എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷ .”ഡോ റെഡ്ഡീസ് ലബോറട്ടറിയുടെ കോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജി വി പ്രസാദ് പറഞ്ഞു .

“റഷ്യൻ ഫണ്ടിന്റെ പ്രവർത്തനങ്ങളിൽ ഞങ്ങൾ പങ്കാളികൾ ആണ് .ഇപ്പോഴത്തെ യാത്ര ശരിയായ പാതയിൽ ആണെന്നാണ് വിശ്വാസം .”ജി വി പ്രസാദ് കൂട്ടിച്ചേർത്തു .

“റഷ്യക്കാർ തന്നെയാണ് വാക്സിൻ ആദ്യമായി പുറത്തിറക്കിയത് .ഇതുവരെയുള്ള പരിശോധനകളിൽ അത് മഹത്തരമാണ് .”ജി വി പ്രസാദ് പറഞ്ഞു .

“റഷ്യൻ വാക്സിനെതിരായ പ്രചാരണം പാശ്ചാത്യ ലോകത്തിന്റെ സൃഷ്ടിയാണ് .മനുഷ്യ കോശങ്ങളെ ആധാരമാക്കിയാണ് ഞങ്ങളുടെ വാക്സിൻ .പടിഞ്ഞാറൻ വാക്സിനുകൾ ഇത് വരെ മനുഷ്യരിൽ പരീക്ഷിച്ചിട്ട് പോലുമില്ല .അവയേക്കാൾ ഒക്കെ ശാസ്ത്രീയമാണ് റഷ്യൻ വാക്സിൻ .”റഷ്യൻ ഫണ്ട് സി ഇ ഓ ദിമിത്രേവ് പറഞ്ഞു .

“നവംബറിൽ വാക്സിൻ ഇന്ത്യയിൽ എത്തിക്കാമെന്നു കരുതുന്നു .അതിനു അധികൃതരുടെ അനുമതി ലഭിക്കണം .ആദ്യ ഘട്ടത്തിൽ 40,000 വാക്സിൻ ആണ് ലഭിക്കുക .”ദിമിത്രേവ് വ്യക്തമാക്കി .ഒരു ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും .

Back to top button
error: