NEWS

ബിജെപിക്ക് തിരിച്ചടി, കേന്ദ്രമന്ത്രി രാജിവച്ചു

കേന്ദ്രമന്ത്രി ഹാർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചു. വിവാദമായ ഫാം സെക്റ്റർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. എൻഡിഎ സഖ്യകക്ഷി ശിരോമണി അകാലിദൾ മന്ത്രി ആണ് ഹാർസിമ്രത് കൗർ ബാദൽ.

ബിൽ അവതരിപ്പിക്കരുതെന്നു അകാലിദൾ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് ബിജെപി മുന്നോട്ട് പോയി. തുടർന്നാണ് മന്ത്രി രാജിവച്ചത്.

ബില്ലിനെ എതിർക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരാൻ ആണ് അകാലിദൾ തീരുമാനം. എന്നാൽ ലോക്സഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യും.

Back to top button
error: