LIFENEWS

റേറ്റിംഗിൽ കുതിച്ച് 24 ന്യൂസ്‌, ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം

ടെലിവിഷൻ റേറ്റിംഗിൽ കുതിപ്പ് പ്രകടമാക്കി 24 ന്യൂസ്‌. ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായി 24 ന്യൂസിനുള്ള വ്യത്യാസം 17 പോയിന്റ് ആയി ചുരുങ്ങി.

ഏഷ്യാനെറ്റ് ന്യൂസ്‌ 142.94 പോയിന്റ് നേടിയപ്പോൾ 24 ന്യൂസ്‌ നേടിയത് 125.28 പോയിന്റ് ആണ്.മൂന്നാം സ്ഥാനത്തുള്ള മനോരമ 87. 64 പോയിന്റ് ആണ് നേടിയത്. മാതൃഭൂമി ആണ് നാലാം സ്ഥാനത്ത്. 64.40 പോയിന്റ് ആണ് മാതൃഭൂമിക്ക്. 51.66 പോയിന്റോടെ ജനം അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.

വിനോദ ചാനലുകളിൽ ഏഷ്യാനെറ്റ് മറ്റ് ചാനലുകളെക്കാൾ ബഹുദൂരം മുന്നിൽ ആണ്. 921.59 പോയിന്റ് ആണ് ഏഷ്യാനെറ്റ്‌ നേടിയത്.രണ്ടാം സ്ഥാനത്ത് ഫ്‌ളവേഴ്സ് ആണ്, 337.54 പോയിന്റ്. മൂന്നാം സ്ഥാനത്തുള്ള മഴവിൽ മനോരമക്ക് 301.69 പോയിന്റ് ആണുള്ളത്. നാലാം സ്ഥാനത്ത് സൂര്യ ടീവി ആണ്, 284.60 പോയിന്റ്. സീ കേരള ആണ് അഞ്ചാം സ്ഥാനത്ത്, 260.71 പോയിന്റ്.

Back to top button
error: