TRENDING

ഊർമിള സോഫ്റ്റ് പോൺ സ്റ്റാറെന്നു കങ്കണ ,ചുട്ട മറുപടി നൽകി ഊർമിള

തന്നെ സോഫ്റ്റ് പോൺ സ്റ്റാർ എന്ന് വിളിച്ച കങ്കണയ്ക്ക് മറുപടി നൽകി ബോളിവുഡ് താരം ഊർമിള മഡോണ്ട്കർ .99 % ബോളിവുഡ് താരങ്ങൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ആണെന്നും കങ്കണ ആരോപിച്ചിരുന്നു .

“ലഹരി മരുന്നിന്റെ ഭീഷണി രാജ്യം മുഴുവൻ നേരിടുന്നുണ്ട് .ഹിമാചൽ പ്രദേശ് ആണ് ഇതിന്റെ ഉത്ഭവസ്ഥാനം എന്ന് കങ്കണയ്ക്ക് അറിയാമോ ?സ്വന്തം സംസ്ഥാനത്ത് നിന്ന് തുടങ്ങണം പോരാട്ടം.”ഊർമിള പറഞ്ഞു .ബോളിവുഡിലെ വലിയ ഡ്രഗ് മാഫിയയുടെ പേര് വെളിപ്പെടുത്താൻ ഊർമിള കങ്കണയെ വെല്ലുവിളിച്ചു .പേര് വെളിപ്പെടുത്തുമെങ്കിൽ കങ്കണയുടെ പോരാട്ടത്തിൽ താനും അണി ചേരാമെന്നു ഊർമിള പറഞ്ഞു .

ബിജെപി ടിക്കറ്റിനാണ് കങ്കണയുടെ ശ്രമം എന്ന് ഊർമിള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു .”ഊർമിള അഭിനയത്തിന്റെ പേരിൽ ആണോ അറിയപ്പെടുന്നത് ?അല്ല ,ഊർമിള ഒരു സോഫ്റ്റ് പോൺ സ്റ്റാർ ആണെന്ന് എല്ലാവർക്കുമറിയാം .ഊർമിളയ്ക്ക് മത്സരിക്കാൻ ടിക്കറ്റ് കിട്ടുമെങ്കിൽ എനിക്കും കിട്ടാം .” കങ്കണ പറഞ്ഞു .

Back to top button
error: