TRENDING

ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യ ചെയ്യലിന് ഹാജരായി താരദമ്പതികള്‍

ബെംഗലൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ നടി സഞ്ജന ഗല്‍റാണി, നടി രാഗിണി ദിവ്ദി അടക്കം അറസ്റ്റിലായ സാഹചര്യത്തില്‍ കന്നഡ സിനിമ താരദമ്പതികളായ ദിഗന്തും ഐന്ദ്രിതയുംചോദ്യം ചെയ്യലിന് ഹാജരായി.

ബെംഗളൂരു ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 11 മണിയോടെയാണ് ഇവര്‍ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരായ ഇവര്‍ 2018ലാണ് വിവാഹിതരായത്. പതിനഞ്ച് വര്‍ഷമായി സിനിമാ മേഖലയിലുള്ള നടനാണ് ദിഗന്ത്. ഐന്ദ്രിത മുപ്പതോളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികള്‍ നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടി രാഗിണി ദ്വിവേദിയെ മാറ്റിയത്. സുരക്ഷ മുന്‍നിര്‍ത്തി പ്രത്യേക സെല്ലിലാണ് നടിയെ പാര്‍പ്പിച്ചിരിക്കുന്നത്.

സഞ്ജന ഗല്‍റാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നല്‍കിയ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും. ജാമ്യം നിഷേധിച്ചാല്‍ സഞ്ജനയേയു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.

Back to top button
error: