ആറ് വർഷത്തിനിടെ ഉണ്ടായ ഏക വളർച്ച ,മോദിയെ ട്രോളി തരൂർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ശശി തരൂർ എംപി .ആറു വർഷത്തിനിടയിൽ രാജ്യത്ത് ദൃശ്യമായ ഏക വളർച്ച എന്ന തലക്കെട്ടോടെ മോദിയുടെ താടിയുടെ ഗ്രാഫിക്സ് ചിത്രം പങ്കു വച്ചാണ് തരൂർ മോദിയെ ട്രോളിയത് .”എന്ന് രാവിലെ ലഭിച്ചത് ,അർത്ഥവത്തായിരിക്കുന്നു “എന്ന അടിക്കുറിപ്പും തരൂർ നൽകി .

ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത സംഭവത്തിലും തരൂർ മോദിയെ വിമർശിച്ചു .പ്രധാനമന്ത്രി വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറയുന്നു .പക്ഷെ അഭിപ്രായപ്രകടനത്തിന് വില കൊടുക്കേണ്ടി വന്നവരെ കാണാതെ പോകുന്നു .ഇന്നത്തെ ഇന്ത്യയിൽ പക പോകുന്നത് സ്വന്തം പൗരന്മാർക്ക് എതിരെയാണ് .അല്ലാതെ ഇന്ത്യൻ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന മറ്റു രാജ്യങ്ങൾക്ക് എതിരെ അല്ല – തരൂർ ട്വിറ്ററിൽ കുറിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version