LIFETRENDING

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ അനശ്വര രാജന് പിന്തുണ പ്രഖ്യാപിച്ച് നടിമാർ ,കാൽ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ ഇട്ടാണ് പ്രതിഷേധം

കാൽ കാണിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവ നടി അനശ്വര രാജൻ സൈബർ ബുള്ളിയിങ്ങിനു ഇരയായിരുന്നു .എന്നാൽ സോഷ്യൽ മീഡിയയിൽ സദാചാരം പഠിപ്പിക്കാൻ വരുന്ന സൈബർ ആങ്ങളമാർക്ക് അതെ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് മലയാള നടിമാർ .തങ്ങളുടെ കാലുകൾ പ്രദർശിപ്പിക്കുന്ന ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ ഇട്ടാണ് നടിമാർ കൂട്ടത്തോടെ സൈബർ ആങ്ങളമാർക്ക് മറുപടി നൽകിയിരിക്കുന്നത് .

“അത്ഭുതം അത്ഭുതം ..സ്ത്രീകൾക്ക് കാലുകൾ ഉണ്ട് “എന്ന ക്യാപ്ഷ്യനോടെ ബിക്കിനി ധരിച്ചുള്ള ഫോട്ടോ ഇട്ടാണ് റിമ കല്ലിങ്കലിന്റെ മറുപടി .

https://www.instagram.com/p/CFJB4wUjySi/?igshid=lpvr5c4k3l0n

ചെറിയ വസ്ത്രം ഇട്ട് കാലുകൾ പ്രദർശിപ്പിക്കുക ആണെന്നു പ്രഖ്യാപിച്ചു കൊണ്ടാണ് അഹാന കൃഷ്ണ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത് .ഞങ്ങൾ എന്ത് ധരിക്കുന്നുവെന്നത് നിങ്ങളുടെ കാര്യം അല്ല എന്ന് അഹാന പ്രഖ്യാപിക്കുന്നു .

https://www.instagram.com/p/CFJb8cGAOQS/?igshid=xyoyq8ltsj2s

“പെൺകുട്ടികളെ നിങ്ങളത് കാണിക്കൂ ,അത് നിങ്ങളുടേതാണ് “എന്നാണ് അനാർക്കലി മരക്കാർ തന്റെ ഫോട്ടോക്കിട്ട അടിക്കുറിപ്പ് .

https://www.instagram.com/p/CFJVc6FnP4C/?igshid=6bpnsci2hztu

അനശ്വര പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പലരേയും പ്രകോപിപ്പിച്ചത്. സാധാരണ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾക്കെതിരെ ആണ് സൈബര്‍ ആക്രമണം നടന്നത്. വസ്ത്രത്തെ കുറിച്ചും അനശ്വരയെ വ്യക്തിപരമായും കമന്റുകളിൽ അധിക്ഷേപിച്ചു .

“എന്ത് വസ്ത്രമാണ് ഇത്” ,”പതിനെട്ട് ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ?” തുടങ്ങിയ കമന്റുകളിലൂടെയാണ് അധിക്ഷേപിക്കൽ .അടുത്തിടെയാണ് അനശ്വര പതിനെട്ടാം ജന്മദിനം ആഘോഷിച്ചത്.

https://www.instagram.com/p/CFFNBoopqNj/?igshid=1namr4myxz9t8

“ഞാൻ എന്താണ് ചെയ്യുന്നതിൽ നിങ്ങൾ ആശങ്കപ്പെടേണ്ട ,ഞാൻ എന്താണ് ചെയ്യുന്നത് എന്നുള്ളതിൽ നിങ്ങൾക്കുള്ള ആശങ്കയെ കുറിച്ച് ആശങ്കപ്പെട്ടാൽ മതി “അനശ്വര മറുപടി ആയി കുറിച്ചു ..

Back to top button
error: