LIFENEWS

പൗർണമി തിങ്കളിൽ പകരം മറ്റൊരു ലക്ഷ്മി, പൂക്കാലം വരവായിയിൽ അവന്തികയ്ക്ക് വിശ്രമം, ലക്ഷ്മി പ്രമോദ് സീരിയലിൽ നിന്ന് ഔട്ട് ആകുമ്പോൾ

ടെലിവിഷൻ സീരിയലുകളിലെ മിന്നും താരം ആയിരുന്നു ലക്ഷ്മി പ്രമോദ്. ബാർക്ക് റേറ്റിംഗിൽ ഉയരങ്ങളിൽ ഉള്ള രണ്ട് സീരിയലുകൾ ആയിരുന്നു കൈമുതൽ. എന്നാൽ ഇതാ റംസി സംഭവത്തെ തുടർന്ന് ലക്ഷ്മി ഫീൽഡിൽ നിന്നു തന്നെ ഔട്ട് ആവുന്നു.

ലക്ഷ്മിയുടെ ഭർതൃ സഹോദരൻ ഹാരിസ് വഞ്ചിച്ചതിനെ തുടർന്നാണ് റംസി എന്ന ഇരുപത്തിനാലുകാരി ആത്മഹത്യ ചെയ്തത്. 10 വർഷം നീണ്ട പ്രണയത്തിനു ശേഷം റംസിയെ ഉപേക്ഷിച്ച് വേറെ വിവാഹത്തിന് ഒരുങ്ങുക ആയിരുന്നു ഹാരിസ്.

ഹാരിസ് റംസിയെ ഗർഭിണിയും ആക്കിയിരുന്നു. ലക്ഷ്മി സീരിയൽ സെറ്റുകളിൽ റംസിയെ കൊണ്ടുവന്നിരുന്നു. ഈ അവസരം ഹാരിസ് ഉപയോഗിച്ചിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം.

റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി മുൻകൈ എടുത്തു എന്ന ആരോപണവും റംസിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ലക്ഷ്മിയെ കേസിൽ പ്രതി ആക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

രണ്ട് സീരിയലുകളിൽ ആണ് ലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. പൗർണമിത്തിങ്കൾ, പൂക്കാലം വരവായി എന്നിവ ആണവ. രണ്ടിലും വില്ലത്തി വേഷം ആണെങ്കിലും നായികയോളം പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണവ. പൗർണമിത്തിങ്കളിൽ നിന്നു ലക്ഷ്മിയെ പൂർണമായും ഒഴിവാക്കി എന്നാണ് വിവരം.പകരം മറ്റൊരു ലക്ഷ്മി ആണ് അഭിനയിക്കുക. ജനരോഷം സീരിയൽ റേറ്റിംഗിനെ ബാധിക്കുമോ എന്ന ഭയം അണിയറ പ്രവർത്തകർക്കുണ്ട്.

പൂക്കാലം വരവായി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെ ആണ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ഈ സീരിയലിലും ലക്ഷ്മിയെ ഇപ്പോൾ അഭിനയിപ്പിക്കുന്നില്ല. അവന്തിക തൽക്കാലം സ്‌ക്രീനിൽ ഉണ്ടാകില്ല. പകരം മനീഷ അവതരിപ്പിക്കുന്ന സൗദാമിനി അപ്പച്ചി എന്ന കഥാപാത്രത്തെ ഡെവലപ് ചെയ്യും.

റംസിയുടെ ആത്മഹത്യയും തുടർന്നുണ്ടായ ആരോപണങ്ങളും ലക്ഷ്മിയുടെ കരിയറിനെ പിടിച്ചുലയ്ക്കുക ആണ്. സീരിയലുകളിലെ വില്ലത്തിക്ക് ഇപ്പോൾ ജീവിതത്തിലും വില്ലത്തി പരിവേഷമാണ്.

Back to top button
error: