NEWS

ബന്ധുക്കൾക്ക് സ്വപ്നയെ കാണാൻ അനുമതി, സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി.
ഒരു മണിക്കൂർ സ്വപ്നയുമായി കൂടിക്കാഴ്ച നടത്താം.

രണ്ടാഴ്ച കൂടുമ്പോൾ ഒരു മണിക്കൂർ അനുവദിക്കണമെന്നും നിർദ്ദേശം.സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്കു പുറപ്പെട്ടു.ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും എൻ.ഐ. എ കോടതിയാണ് അനുമതി നൽകിയത്.

ഇതിനിടെ സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണം എന്നാവാശ്യപ്പെട്ട് എൻ ഐ എ കോടതിയെ സമീപിച്ചു. ഫോണിലും ലാപ്പിലും നിന്നു നിർദ്ധാരണം ചെയ്തെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിൽ ആകും ചോദ്യം ചെയ്യൽ.

Back to top button
error: