NEWS

മന്ത്രി എ സി മൊയ്‌തീൻ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തി ,ആരോപണവുമായി അനിൽ അക്കര എംഎൽഎ

മന്ത്രി എ സി മൊയ്തീൻ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തി എന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് എംഎൽഎ അനിൽ അക്കര .ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടിയാണ് മന്ത്രി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതെന്നും എംഎൽഎ ആരോപിച്ചു .

അനിൽ അക്കരയുടെ ഫേസ്ബുക് പോസ്റ്റ് –

സ്വപ്ന സുരേഷിന്
മെഡിക്കൽ കോളേജിൽ ചർച്ചക്ക്
സൗകര്യമൊരുക്കിയത്
മന്ത്രി മൊയ്തീൻ നേരിട്ടെത്തി.
ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത്
സ്ഥലം mla, mp എന്നിവരെ
ഒഴിവാക്കി.
ജില്ലാ കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എന്നിവർക്കും ഈ വിഷയത്തിൽ പങ്കുണ്ട്.

Back to top button
error: