TRENDING

ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കോവിഡ്

മുംബൈ: കോവിഡ് വ്യാപനം സിനിമ മേഖലയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് രോഗം സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹിമാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹിമാനി ഇപ്പോള്‍ മംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നടി ആവശ്യപ്പെട്ടു.

‘എനിക്ക് 60 വയസ്സായതിനാല്‍ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പോയത്. എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് അറിയില്ല…ആര്‍ക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാന്‍ സാധിക്കില്ല’, ഹിമാനി പറഞ്ഞു.

Back to top button
error: