ചിരിച്ച മുഖം,സന്തോഷത്തോടെ റംസി ,വേദനയായി റംസിയുടെ ടിക്‌ടോക് വിഡിയോകൾ

റംസി ചിരിച്ച മുഖത്തോടെ ആടിപ്പാടുന്ന ടിക്റ്റോക് വിഡിയോകൾ നോവായി മാറുന്നു .നല്ല ജീവിതം സ്വപ്നം കണ്ട റംസി ആ കുടുംബത്തോടൊപ്പം തന്നെയാണ് വിഡിയോകളും ചെയ്തത് .

ഈ ചിരി തല്ലിക്കെടുത്തിയെന്നും കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി വേണമെന്നും നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു .റഹീമിന്റെയും നാദിറയുടെയും മകൾ റംസി എന്ന 24 കാരി വിവാഹ വാഗ്ദാനം നൽകി പറ്റിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് .

ആ സംഭവം ഇങ്ങനെ .റംസിയും ഹാരിസും പഠനകാലം മുതൽ തന്നെ പ്രണയത്തിൽ ആയിരുന്നു .വിവാഹപ്രായം ആകാത്തതിനാൽ വിവാഹം നീട്ടിവക്കുക ആയിരുന്നു .ഹാരിസിന് ജോലി ലഭിക്കുമ്പോൾ വിവാഹം എന്നായിരുന്നു ഇരുവീട്ടുകാരും ധാരണ ആയത് .ഒന്നര വര്ഷം മുമ്പ് വളയിടൽ ചടങ്ങും നടത്തി .ഹാരിസിന്റെ ആവശ്യങ്ങൾക്കായി പല തവണ പണമായും ആഭരണമായും റംസിയുടെ വീട്ടുകാർ സഹായം നൽകി .

എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹാരിസ് വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി .റംസിയുടെ ഇളയ പെങ്ങളുടെ വിവാഹം ഇതിനിടെ നടന്നു .ഹാരിസിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ ആയിരുന്നു റംസി .എന്നാൽ മെല്ലെ മെല്ലെ ഹാരിസും വീട്ടുകാരും റംസിയെ ഒഴിവാക്കാൻ തുടങ്ങി .ഇതറിഞ്ഞ റംസി ഹാരിസിന്റെ വീട്ടിൽ പോയി കെഞ്ചി .എന്നാൽ ഹാരിസിന് വേറേ വിവാഹം ആലോചിക്കുന്ന തിരക്കിൽ ആയിരുന്നു വീട്ടുകാർ .

ഇതെല്ലാം റംസിയും ഹാരിസും തമ്മിലുള്ള ശബ്ദരേഖയിലും റംസിയും ഹാരിസിന്റെ ഉമ്മ ആരിഫയും തമ്മിലുള്ള സംഭാഷണങ്ങളിലും വ്യക്തമാണ് .ഒടുവിൽ റംസി കൈ ബ്ലേഡ് കൊണ്ട് മുറിച്ചു .ഈ ചിത്രവും ഹാരിസിന് അയച്ചു കൊടുത്തു .ഇതിനു തൊട്ടടുത്ത ദിവസമാണ് റംസി ആത്മഹത്യ ചെയ്തത് .

കേസിൽ സീരിയൽ താരവും ഹാരിസിന്റെ സഹോദര ഭാര്യയുമായ ലക്ഷ്മി പ്രമോദിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും .ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട് .ഇതിന്റെ അടിസ്‌ഥാനത്തിൽ ആകും ചോദ്യം ചെയ്യുൽ .ലക്ഷ്മിയെ പ്രതി ചേർക്കുമെന്ന സൂചനകളും പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട് .ലക്ഷ്മി ഒളിവിൽ ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു .എന്നാൽ നിരീക്ഷണത്തിൽ ആണെന്നാണ് പോലീസ് വിശദീകരണം .പക്ഷെ ലക്ഷ്മിയും കുടുംബവും ഇപ്പോൾ എവിടെ ആണെന്നതിനു വ്യക്തതയില്ല .

ലക്ഷ്മിയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും കേസിൽ നിര്ണായകമായേക്കാം .ഇതിനിടെ റംസിയെ കൊണ്ട് ഗർഭഛിദ്രം നടത്തിച്ചതും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ചതുമായ റിപ്പോർട്ടുകൾ പുറത്ത് വന്നു .പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ പൊലീസിന് ആധികാരിക തെളിവുകൾ ലഭിക്കും .ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂടുതൽ അറസ്റ്റുകൾ .ഹാരിസ് ഇപ്പോൾ റിമാൻഡിൽ ആണ് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version