NEWS

ബാലഭാസ്‌കർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ

യലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹത ഏറുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ പങ്ക് തെളിഞ്ഞതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് ആരോപിച്ചത്. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സിബിഐ അന്വേഷിക്കുകയാണ്. വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, പൂന്തോട്ടം അധികൃതര്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നത്.

അതേസമയം, അടുത്തയാഴ്ച്ച ബാലഭാസ്‌കറിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുക്കും. ഏത് സാഹചര്യത്തിലാണ് മൊഴി എടുക്കുന്നത് എന്ന് വ്യക്തമല്ല. ഇതും കേസില്‍ നിര്‍ണായകമാണ്. അന്വേഷണ ഘട്ടത്തില്‍ ഒരിക്കലും സ്റ്റീഫന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല അതിനാല്‍ ഇത് കേസന്വേഷണത്തെ കൂടുതല്‍ സ്വാധീനിക്കും. ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍ കിടന്ന സമയം സ്റ്റീഫന്‍ ദേവസ്യ ആശുപത്രിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് മൊഴി രേഖപ്പെടുത്തുന്നത്. മാത്രമല്ല ഇതിനൊപ്പം നടത്തുന്ന പോളിഗ്രാഫ് ടെസ്റ്റും നിര്‍ണായകമാകും. അതേസമയം പോളിഗ്രാഫ് പരിശാധനാഫലം അന്വേഷണത്തെ ശരിയായ പാതയില്‍ മുന്നോട്ട് പോകാന്‍ സഹായിക്കുക മാത്രമേ ചെയ്യുകയുളളൂ എന്നും അത് വിചാരണയില്‍ തെളിവായി ഉപയോഗിക്കരുതെന്നുമാണ് കോടതി വ്യക്തമാക്കുന്നത്.

നുണ പരിശോധനയ്ക്ക് വിധേയമാകാന്‍ സമ്മതമാണെന്ന് കലാഭവന്‍ സോബി അറിയിച്ചിട്ടുണ്ട്. വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകത്തില്‍പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്നാണ് കലാഭവന്‍ സോബി ആരോപിക്കുന്നത്.

അപകട ദിവസം അര്‍ജുനാണ് വാഹനമോടിച്ചതെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയടക്കം ഒട്ടേറെ പേരുടെ മൊഴി. എന്നാല്‍ അപകടം ഉണ്ടാകുന്നതിന് മുമ്പ് തന്നെ വാഹനം അടിച്ച് തകര്‍ത്തിരുന്നുവെന്ന് സോബി പറയുന്നു. എന്നാല്‍ മറ്റ് സാക്ഷികളോ സാഹചര്യ തെളിവുകളോ ഇത് ശരിവെക്കുന്നില്ല. അതിനാല്‍ സോബിയുടെ നുണപരിശോധന നിര്‍ണായകമാകും.

ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതിയിലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. സംഭവത്തില്‍ തിരുവനന്തപുരം സിബിഐയ്ക്കാണ് അന്വേഷണ ചുമതല. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സ്വഭാവിക റോഡപകടം എന്ന് പറഞ്ഞ് കേസ് എഴുതിത്തളളുകയായിരുന്നു. മരണത്തില്‍ സവര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുത്തത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. മകള്‍ അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റിരുന്നു.

Back to top button
error: