NEWSTRENDING

സീരിയൽ താരം ലക്ഷ്മി പ്രമോദ്  കുടുങ്ങും ,പ്രതി ചേർക്കുമെന്ന് പോലീസ് വൃത്തങ്ങൾ

റംസി സംഭവത്തിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിനെ പ്രതി ചേർക്കുമെന്ന് പോലീസ് .ലക്ഷ്മി ഇപ്പോൾ ഒളിവിലാണ് .

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദ് അടക്കമുള്ളവരെ രണ്ടു ദിവസത്തിനുള്ളിൽ പ്രതി ചേർക്കുമെന്ന് പോലീസ് .ഇപ്പോൾ ഇവർ ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത് .

ലക്ഷ്മിയും റംസിയും തമ്മിലുള്ള സംഭാഷണങ്ങളും സന്ദേശങ്ങളും കേസിൽ നിര്ണായകമാകുമെന്നു പോലീസ് വ്യക്തമാക്കി .കാമുകൻ ഹാരിസിന്റെ ജേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയുമായി റംസി നല്ല അടുപ്പത്തിൽ ആയിരുന്നു .ഇരുവരും സ്ഥിരമായി ടിക്കറ്റോക് വിഡിയോകളും ചെയ്തിരുന്നു .ലക്ഷ്മിയാണ് റംസിയെ കുട്ടിയെ നോക്കാൻ എന്ന പേരിൽ സീരിയൽ സെറ്റുകളിലേക്ക് കൊണ്ടുപോയിരുന്നത് .

റംസി ഗർഭിണി ആയിരിക്കെ അബോർഷൻ നടത്തിയത് സംബന്ധിച്ചും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം വരും .ലക്ഷ്മിയെയും ഭർത്താവിനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു .ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ ആണ് .

ഇപ്പോൾ കാമുകൻ ഹാരിസിനെതിരെ മാത്രമാണ് കേസ് ഉള്ളത് .എന്നാൽ ആത്മഹത്യാ പ്രേരണയ്ക്ക് ലക്ഷ്മിക്കെതിരെയും കേസ് വരുമെന്നാണ് സൂചന .കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് റംസിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു .

ആത്മഹത്യ പ്രേരണ ,വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഹാരിസിനെതിരെ കേസ് .കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്യുന്നത് .ഹാരിസുമായി 10 വർഷമായി പ്രണയത്തിൽ ആയിരുന്നു റംസി .എന്നാൽ മറ്റൊരു വിവാഹം കഴിക്കാൻ ഹാരിസും വീട്ടുകാരും തീരുമാനിക്കുകയായിരുന്നു .ഹാരിസിനൊപ്പം ജീവിക്കാൻ റംസി പരമാവധി ശ്രമിച്ചിരുന്നു .ഇതിന്റെ ശബ്ദരേഖ പുറത്ത് വന്നിരുന്നു .തന്നെ ഉപേക്ഷിച്ചാൽ ജീവൻ വെടിയും എന്ന് റംസി ശബ്ദരേഖയിൽ കൃത്യമായി പറയുന്നുണ്ട് .ഹാരിസിന്റെ ഉമ്മ ആരിഫയുമായും റംസി സംസാരിക്കുന്നുണ്ട് .എന്നാൽ ഹാരിസിനെ വിട്ട് വേറെ വിവാഹം കഴിക്കാനാണ് ഉമ്മ ആരിഫ പറയുന്നത് .ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് പറഞ്ഞാണ് റംസി ആ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത് .

Back to top button
error: