കോടികൾ മുടക്കി സിനിമകൾ വാങ്ങിക്കൂട്ടേണ്ട ,നല്ല പരിപാടികൾ ഉണ്ടെങ്കിൽ ചാനൽ ആള് കാണും , ഓണക്കാലം നേട്ടമായത് ഫ്ളവേഴ്സിന് ,ന്യൂസ് ചാനലുകൾ വീണു

ത്സവ കാലങ്ങൾ നേട്ടമാക്കാൻ അല്ലെങ്കിലും ശ്രീകണ്ഠൻ നായർക്ക് പ്രത്യേക വിരുതാണ് .കഴിഞ്ഞ ഓണത്തിന് ടോപ് സിംഗർ വിത്ത് മോഹൻലാൽ കീഴടക്കിയത് മറ്റു ചാനലുകൾ കോടിക്കണക്കിനു രൂപ നൽകി വാങ്ങിയ സിനിമകളെയാണ് .ഇത്തവണയും ഫ്ളവേഴ്സിന് പിഴച്ചില്ല .ഓണം സിനിമകളെ ആശ്രയിക്കാതെ പ്ലാൻ ചെയ്തു എന്നിടത്താണ് ശ്രീകണ്ഠൻ നായർ മാജിക് .ഏതാണ്ട് 250 നടുത്ത് പോയിന്റുകൾ അധികം നേടിയാണ് ഫ്ളവേഴ്സ് വിനോദ ചാനലുകളുടെ ബാർക്ക് റേറ്റിംഗിലെ രണ്ടാം സ്ഥാനം നിലനിർത്തിയത് .മറ്റൊരു ചാനലും ഓണനാളുകളിൽ ഇങ്ങനെ വളർന്നിട്ടില്ല.

ഇത്തവണയും സിനിമകൾ അല്ല പ്രോഗ്രാമുകൾ ആണ് ഫ്ളവേഴ്സിനെ തുണച്ചത് .ഉത്രാടം ദിനത്തിൽ ഉച്ചക്ക് 12 മുതൽ രാത്രി 7 മണി വരെയുള്ള സ്റ്റാർ മാജിക് വിത്ത് കുഞ്ചാക്കോ ബോബൻ ,തിരുവോണം നാളിൽ രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ നീണ്ടു നിന്ന ടോപ് സിംഗർ ഗ്രാൻഡ് ഫിനാലെ എന്നിവ മറ്റു ചാനലുകളിലെ പരിപാടികളെ മറികടന്ന് ഫ്ളവേഴ്സിന് മികച്ച റേറ്റിംഗ് സമ്മാനിച്ചു .

ഉത്രാടം, തിരുവോണം ദിനങ്ങളിൽ ഏഷ്യാനെറ്റിനെ മറികടക്കാൻ ഫ്ളവേഴ്സിന് ആയി എന്നത് തന്നെയാണ് മാജിക് .ഉത്രാട ദിനത്തിൽ ഫ്ളവേഴ്സ് 109 പോയിന്റ് നേടിയപ്പോൾ ഏഷ്യാനെറ്റ് നേടിയത് 92 പോയിന്റ് ആണ് .തിരുവോണത്തിന് ഈ അകലം ഇനിയും കൂടി. 197 പോയിന്റ് ആണ് തിരുവോണ ദിനത്തിൽ മാത്രം ഫ്ളവേഴ്സ് നേടിയത് .ഏഷ്യാനെറ്റിന് ലഭിച്ചതാകട്ടെ 172 പോയിന്റും .ഒരു സിനിമ പോലും സംപ്രേഷണം ചെയ്യാതെയാണ് ഫ്ളവേഴ്സിന്റെ നേട്ടം .

ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തന്നെ .987 പോയിന്റാണ് ഏഷ്യാനെറ്റ് നേടിയത് .രണ്ടാം സ്ഥാനത്തുള്ള ഫ്ളവേഴ്സ് 569 പോയിന്റ് നേടി .മൂന്നാം സ്ഥാനത്തുള്ള സൂര്യ 389 പോയിന്റ് ആണ് നേടിയത് .312 പോയിന്റുള്ള മഴവിൽ മനോരമയാണ് നാലാം സ്ഥാനത്ത് .പതിവ് പോലെ സീ കേരളം അഞ്ചാം സ്ഥാനത്ത് 232 പോയിന്റ് .

ഉത്സവ സീസണിൽ പതിവ് പോലെ പ്രേക്ഷകർ ന്യൂസ് ചാനലുകളെ ഉപേക്ഷിച്ചു .രണ്ടു ചാനലുകൾ മാത്രമാണ് 100 കടന്നത് .ഏഷ്യാനെറ്റും ട്വന്റി ഫോറും .ഏഷ്യാനെറ്റിന് 146 പോയിന്റും ട്വന്റി ഫോറി ന് 113 പോയിന്റും ആണ് സമ്പാദ്യം .മൂന്നാം സ്ഥാനത്തുള്ള മനോരമ 80 പോയിന്റ് നേടി .മാതൃഭുമിയാണ് നാലാം സ്ഥാനത്ത് 64 പോയിന്റ് .ജനം ഇത്തവണയും അഞ്ചാം സ്ഥാനത്തുണ്ട് ,50 പോയിന്റ് .

വിനോദ ചാനലുകളിലും ന്യൂസ് ചാനലുകളിലും ശ്രീകണ്ഠൻ നായർ നയിക്കുന്ന ചാനലുകൾക്ക് രണ്ടാം സ്ഥാനമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version