NEWS

റിയ ചക്രവര്‍ത്തി അറസ്റ്റില്‍

നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റിയ ചക്രവര്‍ത്തിയെ കഴിഞ്ഞ മൂന്ന് ദിവസമായി ചോദ്യം ചെയ്ത് വരികയായിരുന്നു. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. റിയ ചക്രവര്‍ത്തിയുടെ സഹോദരനായ ഷൊവിക്, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാരന്‍ എന്നിവരെ ഒന്നിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യലിന്റെ നാടകാന്ത്യമായിരുന്നു കുറച്ച് മുന്‍പ് സംഭവിച്ച റിയ ചക്രവര്‍ത്തിയുടെ അറസ്റ്റ്. സുശാന്തിന്റെ മരണം സംഭവിച്ചതിന്റെ തൊട്ടടുത്ത് ദിവസങ്ങളില്‍ തന്നെ റിയ ചക്രവര്‍ത്തിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് തുടങ്ങിയിരുന്നു. അന്നു മുതല്‍ ഈ നിമിഷം വരെ മാധ്യമ കണ്ണുകള്‍ അവരെ പിന്തുടരുകയാണ്. ഇതിനെതിരെ അവര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റിയ ചക്രവര്‍ത്തി അറസ്റ്റിലാവുമ്പോള്‍ സുശാന്ത് സിംഗ് കേസിലെ മറ്റ് നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Back to top button
error: