NEWS

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്:ലീഗ് എംഎൽഎയ്ക്ക് കുരുക്ക് ,റെയ്‌ഡ്‌

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ധീന് കുരുക്ക് മുറുകുന്നു .എംഎൽഎ യുടെ വീട്ടിൽ ചന്ദേര പോലീസ് പരിശോധന നടത്തി .ജ്വല്ലറിയുടെ പേരിൽ പലരിൽ നിന്നായി നിക്ഷേപം സമാഹരിച്ച് വഞ്ചിച്ചുവെന്നാണ് കേസ് .

ആകെ 12 പരാതികൾ ആണ് ചന്ദേര പോലീസ് സ്റ്റേഷനിൽ ലഭിച്ചത് .ഇതിൽ ഏഴ് എണ്ണം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ചിന് കൈമാറി .ബാക്കിയുള്ള അഞ്ചെണ്ണത്തിന്മേലുള്ള അന്വേഷണമാണ് ചന്ദേര പോലീസ് നടത്തുന്നത് .

ജ്വല്ലറി ചെയർമാൻ കമറുദീന്റെ വീട്ടിലും എംഡി പൂക്കോയ തങ്ങളുടെ വീട്ടിലുമാണ് പരിശോധന നടത്തിയത് .പരിശോധനയിൽ ഇതുവരെ രേഖകൾ ഒന്നും ലഭിച്ചിട്ടില്ല .ഇരുവരുടെയും കുടുംബത്തിലെ അംഗങ്ങൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് .

Back to top button
error: