വായിൽ തോർത്ത് തിരുകി കാലുകൾ കട്ടിലിൽ കെട്ടിയിട്ട് ,അതിക്രൂരം ജൂനിയർ ഹെൽത് ഇൻസ്പെക്ടറിന്റെ പീഡനം

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചത് അതിക്രൂരമായെന്നു എഫ് ഐ ആർ .ഭാരതന്നൂരിലെ കെട്ടിടത്തിലേക്ക് ഇയാൾ യുവതിയെ വിളിച്ചു വരുത്തിയത് വ്യക്തമായ ഉദ്ദേശത്തോടെ .

മൂന്നാം തിയതി ഉച്ചക്ക് രണ്ടാം നിലയിലെ വീട്ടിലെത്തിയ യുവതിയെ പ്രതി ബലം പ്രയോഗിച്ചാണ് അകത്ത് തള്ളിയിട്ടത് .പിന്നീട് ഇരുകൈകളും പുറകിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി .കാലുകൾ കട്ടിലിൽ കെട്ടിയിട്ടായിരുന്നു പീഡനം .

ക്വറന്റൈൻ ലംഘിച്ചത് പോലീസിനെ വിളിച്ചു പറയുമെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ വരെ പീഡിപ്പിച്ചെന്നാണ് എഫ്‌ഐആർ വിവരിക്കുന്നത് .

യുവതിയുടെ സ്വദേശം കുളത്തൂപ്പുഴയാണ് .പീഡനത്തെ തുടർന്ന് വെള്ളനാട് പോലീസിലാണ് ഇവർ പരാതി നൽകിയത്.പിന്നാലെ പാങ്ങോട് പോലീസ് ഭരതന്നൂർ സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോൾ ആണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത് . .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version