NEWS

കുട്ടനാട്ടിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും ?

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് പരമ്പരാഗത എൽഡിഎഫ് മണ്ഡലം അല്ല .എന്നാൽ യുഡിഎഫിന് ഉറപ്പുള്ള മണ്ഡലവുമല്ല .എന്താണ് കുട്ടനാട്ടിലെ രാഷ്ട്രീയാവസ്ഥ ?

പഞ്ചായത്തുകളുടെ കണക്കെടുത്താൽ കൂടുതൽ പഞ്ചായത്തുകൾ ഭരിക്കുന്നത് എൽ ഡി എഫാണ് .ആകെ 13 പഞ്ചായത്തുകൾ ആണ് മണ്ഡലത്തിൽ ഉള്ളത് .ഇതിൽ എട്ടെണ്ണം നിലവിൽ ഭരിക്കുന്നത് ഭരണമുന്നണിയാണ് .യു ഡി എഫ് അഞ്ചെണ്ണത്തിൽ ആണ് അധികാരത്തിൽ ഉള്ളത് .കോൺഗ്രസിന്റെ കൈവശമുള്ള ഒരു പഞ്ചായത്ത് അവിശ്വാസത്തിലൂടെ ആണ് നഷ്ടമായത് .

പുളിങ്കുന്ന് ,എടത്വ ,തലവടി ,മുട്ടാർ ,ചമ്പക്കുളം പഞ്ചായത്തുകളാണ് യുഡിഎഫിന്റെ കൈവശം ഉള്ളത് .രാമങ്കരി ,കാവാലം ,നീലംപേരൂർ ,നെടുമുടി ,കൈനകരി ,വെളിയനാട് ,വീയപുരം പഞ്ചായത്തുകൾ ആണ് എൽഡിഎഫ് ഭരിക്കുന്നത് .

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിന്റെ കണക്കെടുക്കുമ്പോൾ മണ്ഡലത്തിൽ മുന്നിലെത്തിയത് യു ഡി എഫ് സ്ഥാനാർഥി ആയിരുന്നു .2650 വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത് .

നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ ചരിത്രത്തിലെ മികച്ച പ്രകടനമാണ് നടത്തിയത് .എൻ ഡി എ സ്ഥാനാർഥി സുഭാഷ് വാസു 33 ,044 വോട്ടാണ് നേടിയത് .എന്നാൽ ലോക്സഭയിലെത്തിയപ്പോൾ അത് പകുതിയിലധികം കുറഞ്ഞു .14 ,476 വോട്ടുകൾ ആണ് എൻ ഡി എ സ്ഥാനാർത്ഥിക്ക് നേടാൻ കഴിഞ്ഞുള്ളു .

Back to top button
error: