NEWS

ബെംഗളൂരു ലഹരി മരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ

ബെംഗളൂരു ലഹരി മരുന്ന് കേസിൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ശേഷം നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.

ഇന്ന് പുലർച്ചെ ക്രൈം ബ്രാഞ്ച് സംഘം രാഗിണിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ നടിയെ കസ്റ്റഡിയിൽ എടുത്തു. രാഗിണിയുടെ സുഹൃത്ത് രവി ശങ്കറിനെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ പാർട്ടികളിൽ മയക്കുമരുന്ന് വിതരണം ചെയ്തത് രാഗിണിക്ക് അറിയാമായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

കന്നഡ സിനിമാ മേഖലയുമായി രവി ശങ്കറിനെ ബന്ധപ്പെടുത്തിയത് രാഗിണി ആയിരുന്നു. രാഗിണിക്ക് മയക്കുമരുന്ന് സംഘവുമായി നേരിട്ട് ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടിൽ മയക്കുമരുന്ന് പാർടി സംഘടിപ്പിച്ചതായി രാഗിണി മൊഴി നൽകിയെന്നും റിപ്പോർട്ട് ഉണ്ട്.

ഇവരുടെ കയ്യിൽ നിന്ന് നാല് ഫോണുകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണത്തിൽ നിന്ന് വാട്സ്ആപ്പ് ചാറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇത് കണ്ടെടുക്കാനുള്ള ശ്രമത്തിൽ ആണ് ക്രൈം ബ്രാഞ്ച്.

Back to top button
error: