NEWS

കളി പഞ്ചാബിനോട് വേണ്ട ,ആം ആദ്മി പാർട്ടിക്കെതിരെ കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്

കോവിഡ് പശ്ചാത്തലത്തിൽ ആം ആദ്മി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് രംഗത്ത് .കോവിഡ് ബാധിതരെ കണ്ടെത്താൻ ഓക്സി മീറ്ററുകളുമായി ആരും പഞ്ചാബിലേക്ക് വരേണ്ടെന്ന് അമരീന്ദർ സിങ് മുന്നറിയിപ്പ് നൽകി .

ആം ആദ്മി പ്രവർത്തകർ പഞ്ചാബിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണമെന്നും ഗ്രാമവാസികളുടെ രക്തത്തിലെ ഓക്സിജന്റെ അളവെടുത്ത് കോവിഡ് തിരിച്ചറിയണമെന്നും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആഹ്വാനം ചെയ്തിരുന്നു .ഇതിനു പിന്നാലെയാണ് അമരീന്ദർ സിംഗിന്റെ രൂക്ഷ പ്രതികരണം .

“ഞങ്ങൾക്ക് നിങ്ങളുടെ ഓക്സി മീറ്ററുകൾ വേണ്ട .കോവിഡ് ടെസ്റ്റിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്ന നിങ്ങളുടെ പാർട്ടി പ്രവർത്തകരെ നിയന്ത്രിച്ചാൽ മതി .പഞ്ചാബിലെ സ്ഥിതി ഓർത്ത് കെജ്‌രിവാൾ ആശങ്കപ്പെടേണ്ട .ഡൽഹിയിൽ കോവിഡ് പ്രതിസന്ധി പരിഹരിച്ചാൽ മതി .”അമരീന്ദർ സിങ് പറഞ്ഞു .

പഞ്ചാബ് ആരോഗ്യ വകുപ്പിന്റെ കീഴിൽ മരിച്ച കോവിഡ് രോഗികളുടെ അവയവം കച്ചവടം ചെയ്യുകയാണെന്ന് ഒരു വ്യാജ വീഡിയോ പ്രചരിച്ചിരുന്നു .ആം ആദ്മി പ്രവർത്തകൻ ആയ ഫിറോസ്പൂർ സ്വദേശി അമ്രിന്ദർ സിങ്ങാണ് വീഡിയോ പ്രചരിപ്പിച്ചത് .ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു .

പഞ്ചാബിലെ കോവിഡ് പ്രതിസന്ധിയുടെ മറവിൽ മുതലെടുക്കാൻ ആണ് ആം ആദ്മി പാർട്ടി ശ്രമം എന്ന് അമരീന്ദർ സിങ് ചൂണ്ടിക്കാട്ടുന്നു .പഞ്ചാബിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആം ആദ്മി പാർട്ടി ഗൂഡാലോചന നടത്തിയെന്നും അമരീന്ദർ സിങ് ആരോപിക്കുന്നു .സമൂഹത്തിലെ ഒരു വിഭാഗത്തെ ചികിത്സയിൽ നിന്ന് മാറ്റി നിർത്താനുള്ള കുല്സിത ശ്രമത്തിനെതിരെ ജനം പ്രതികരിയ്ക്കണമെന്നും പാഞ്ചാബ് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നു .

Back to top button
error: