TRENDING

ധ്യാൻ ശ്രീനിവാസന്‍ നായകനാവുന്ന “കടവുള്‍ സകായം നടന സഭ”

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ” കടവുള്‍ സകായം നടന സഭ ”
സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടെെറ്റില്‍ ലോഞ്ച് ഇന്ന് പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

ചിത്രത്തിന്റെ പേരും ധ്യാനിന്റെ കഥാപാത്രത്തിന്റെ പേരും പ്രേക്ഷകരില്‍ ഏറേ കൗതുകവും ആകാംക്ഷയും ഉണര്‍ത്തിട്ടുണ്ട്.രാജശ്രീ ഫിലിംസിന്റെ ബാനറിൽ കെ ജി രമേശ്,സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു.
ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്.
അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസെെനര്‍-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂര്‍ നിർവഹിക്കുന്നു.എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍,
മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍,
വാര്‍ത്ത പ്രചരണം-
എ എസ് ദിനേശ്.

Back to top button
error: