ആ ഒപ്പ് എന്റേത് തന്നെ,അമേരിക്കയിൽ ആയിരുന്നപ്പോൾ ഒരു ദിവസം 39 ഫയലുകളിൽ വരെ ഇ ഒപ്പ് ഇട്ടിട്ടുണ്ട് ,ബിജെപി ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രതികരണം

മുഖ്യമന്ത്രി അമേരിക്കയിൽ ആയിരുന്നപ്പോൾ മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലിൽ വ്യാജ ഒപ്പിട്ടു എന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി .ആ ഒപ്പ് വ്യാജമല്ല ,തന്റേത് തന്നെയെന്ന് പിണറായി വിജയൻ വ്യക്തമാക്കി .ഒരു ദിവസം 39 ഫയൽ വരെ ഇ ഒപ്പു വഴി താൻ ഒപ്പിട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി .

ഫയൽ പരിശോധന ഇലൿട്രോണിക് സംവിധാനത്തിലൂടെ ആണ് .ഫയൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള ഒരു വിശദീകരണം വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത് .തന്റെ കയ്യിൽ ഐ പാഡ് ഉണ്ടെന്നും യാത്രകളിൽ താനത് കൈയ്യിൽ കരുതാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .

ബിജെപിയുടെ ആരോപണം ഏറ്റെടുത്ത മുസ്ലിം ലീഗിനെയും പിണറായി വിമർശിച്ചു .ബിജെപിയുടെ ആരോപണം ഗുരുതരമാണെന്ന് ലീഗ് നേതാവിന്റെ പരാമർശത്തെ അദ്ദേഹം ചിരിച്ചു തള്ളി .ഒക്കചങ്ങാതിമാർ പറയുമ്പോൾ എങ്ങനെ ഏറ്റെടുക്കാതിരിക്കും എന്നത് കൊണ്ടാവും ലീഗ് ബിജെപിയുടെ ആരോപണം ഏറ്റെടുത്തത് എന്ന് അദ്ദേഹം പരിഹസിച്ചു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version