അജു വർഗീസിന്റെ സാജൻ ബേക്കറി….

ജു വർഗീസ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘സാജൻ ബേക്കറി സിൻസ് 1962’. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു.
കെ ബി ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി,ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, ലെന, ഗ്രേസ് ആന്റണി എന്നീ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും അഭിനയിക്കുന്നു.

തലമുറകളായി കൈമാറി കിട്ടിയ സാജൻ ബേക്കറി നോക്കി നടത്തുന്നകയാണ് ബെറ്റ്‌സിയും സഹോദരൻ ബോബിയും. വളരെക്കാലമായി ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ബോബി, മെറിൻ എന്ന പെണ്‍ക്കുട്ടിയെ കണ്ടുമുട്ടുന്നു. തന്റെ ഭർത്താവിൽ നിന്ന് പിരിഞ്ഞു ജീവിക്കുന്ന ബെറ്റ്‌സിയുടെ ജീവിതത്തിൽ മെറിന്റെ വരവോടെയുള്ള പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മാറ്റങ്ങളാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

അജു വർഗീസ്, അരുൺ ചന്തു, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥ,സംഭാഷണമെഴുതുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-പ്രശാന്ത് പിള്ള, കോ പ്രൊഡ്യുസർഅനീഷ് മേനോന്‍. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും അഭിനയിച്ച സായാഹ്ന വാർത്തകൾ എന്ന ചിത്രത്തിന്റെ സംവിധായകനാണ്  അരുൺ ചന്ദു.

‘ലൗ ആക്ഷൻ ഡ്രാമ’യ്ക്കു ശേഷം ഫൻറ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് ‘സാജൻ ബേക്കറി സിൻസ് 1962’ നിർമ്മിക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version