NEWS

യുപിഎസ്എ :കൺഫർമേഷൻ ലഭിക്കുന്നില്ല ,അപേക്ഷകർ ആശങ്കയിൽ

യുപി സ്‌കൂൾ അധ്യാപക തസ്തികയിലേക്ക് അപേക്ഷ നൽകിയവർക്ക് കൺഫർമേഷൻ ലഭിക്കുന്നില്ലെന്ന് പരാതി .അപേക്ഷിച്ചവർ പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിൽ ആണ് .

2019 ലാണ് വിജ്ഞാപനം ക്ഷണിച്ചത് .കാറ്റഗറി നമ്ബർ 517 / 2019 യുപിഎസ്എ ഒഴിവിലേക്ക് സ്വന്തം പ്രൊഫൈൽ വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയത് .പ്രൊഫൈലിൽ അപേക്ഷ സ്വീകരിച്ചതായി കണ്ടുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത് .എന്നാൽ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചതിനു ശേഷം പ്രൊഫൈലിൽ നോക്കിയപ്പോൾ അപേക്ഷ പോലും കാണുന്നില്ല എന്നാണ് പരാതി .പരീക്ഷ എഴുതാനുള്ള അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു .

സർക്കാർ ജോലിയെന്ന സ്വപ്നത്തെ പിന്തുടരുന്നവർക്കാണ് ഈ പ്രതിസന്ധി .പി എസ് സി ചെയർമാൻ ,ചീഫ് സെക്രട്ടറി എന്നിവർക്കൊക്കെ നിവേദനം നൽകിയിട്ടും ഫലം ഉണ്ടായിട്ടില്ല .

ദുരിതങ്ങളെ കുറിച്ച് ഒരു ഉദ്യോഗാര്ഥി പറയുന്നു –

Back to top button
error: