പി എം കെയേഴ്‌സിൽ അഞ്ചു ദിവസം കൊണ്ട് വന്നെത്തിയത് കോടികൾ ,പേര് വെളിപ്പെടുത്താതെ കേന്ദ്രം

കോവിഡ് മഹാവ്യാധിയെ നേരിടാൻ ഉള്ള പി എം കെയെർസ് ഫണ്ടിൽ അഞ്ചു ദിവസം കൊണ്ട് വന്നു ചേർന്നത് 3706 കോടി രൂപ . ഫണ്ട് രൂപീകരിച്ച മാർച്ച് 27 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ ആണ് ഇത്രയും പണം ഒരുമിച്ച് വന്നു ചേർന്നത് .ഇത് സംബന്ധിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നു .

3706 കോടിയിൽ 3705 .85 കോടി രൂപയും ഇന്ത്യയിൽ നിന്ന് ലഭിച്ചതാണ് .എന്നാൽ ആരാണ് പണം നൽകിയത് എന്ന് പ്രസിദ്ധപ്പെടുത്തിയിട്ടില്ല .ഇത്രയും മഹാമനസ്കരായ ആളുകളുടെ പേരുകൾ എന്ത് കൊണ്ട് പുറത്ത് വിടുന്നില്ലെന്നു മുൻ ധനമന്ത്രി പി ചിദംബരം ചോദിച്ചു .

ചാരിറ്റബിൾ ട്രസ്റ്റ് പോലെയാണ് പി എം കെയെർസ് ഫണ്ടെന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു .പി എം കെയേഴ്‌സിലെ ഫണ്ട് ദേശീയ ദുരന്ത നിവാരണ നിധിയിലേക്ക് മാറ്റേണ്ടത് ഇല്ലെന്നും കോടതി ഉത്തരവിട്ടിരുന്നു .ഇക്കാര്യത്തിൽ സർക്കാരിന്റെ ഇഷ്ടം പോലെ ആകാമെന്നാണ് കോടതി നിലപാട് .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version