TRENDING

ക്ഷേത്രക്കുളങ്ങളിലെ മത്സ്യകൃഷി: വ്യാജവാർത്ത

തിരുവിതാംകൂർ ദേവസ്വം ബോർഡ് വക ക്ഷേത്രങ്ങളിലെ കുളങ്ങളിൽ മൽസ്യങ്ങളെ വളർത്തുന്നുവെന്നും ആ മൽസ്യങ്ങളെ പിടിച്ചു വിൽക്കാൻ അനുമതി നൽകുന്നുവെന്നും കാട്ടി ഏതാനും ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ദേവസ്വം ബോർഡിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അത്തരത്തിലുള്ള ഏതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു വ്യക്തമാക്കി.

ദേവസ്വം ബോർഡ് വക ക്ഷേത്രകുളങ്ങളിൽ മൽസ്യകൃഷി നടത്തുന്നതിനോ മൽസ്യങ്ങൾ പിടിക്കുന്നതിനോ അനുമതി നൽകുന്നതിന് ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും പ്രസിഡൻ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. അതേസമയം തത്പരകക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ഭക്തജനങ്ങൾ തള്ളിക്കളയണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

Back to top button
error: