രാജ്യത്ത് മുപ്പത്തേഴര ലക്ഷം കടന്ന് കോവിഡ് രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78,357 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,69,524 ആയി. മരണപ്പെട്ടത് 1045 പേരാണ്.

നിലവില്‍ രാജ്യത്ത് 8,01,282 കോവിഡ് സജീവ കേസുകളാണുള്ളത്. ഇതില്‍ 29,019,09 പേര്‍ രോഗമുക്തി നേടിയെന്നും 66,333 പേര്‍ക്കാണ് ഇതുവരെ കോവിഡ്മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. എട്ടുലക്ഷത്തില്‍ അധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതിനോടകം രോഗം സ്ഥിരീരിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശും തമിഴ്നാടുമാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുളള സംസ്ഥാനങ്ങള്‍.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version