NEWS

ഡിവൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകം :നാല് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ ,പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ വനിത കസ്റ്റഡിയിൽ എന്ന് സൂചന

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ .ഷജിത്ത് ,നജീബ് ,അജിത് ,സതി എന്നിവരാണ് അറസ്റ്റിലായത് .കൂടുതൽ പ്രതികളുടെ അറസ്റ്റ് താമസിയാതെ രേഖപ്പെടുത്തും .സജീവ് ,സനൽ എന്നിവർ ആണ് മുഖ്യപ്രതികൾ .ഇവർ കസ്റ്റഡിയിൽ ആണ് .

പ്രതികൾ കോൺഗ്രസുകാരെന്നു എഫ്‌ഐആറിൽ പോലീസ് വ്യക്തമാക്കുന്നു .പ്രതികളെ രക്ഷപെടാൻ സഹായിച്ച വനിത പോലീസ് കസ്റ്റഡിയിൽ ആയെന്നാണ് സൂചന .വെള്ളറടയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത് .

തിരുവോണത്തലേന്നു അര്ധരാത്രിയിലാണ് ദാരുണ സംഭവം .തേമ്പാമൂട് വച്ച് രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു .ഹഖ് മുഹമ്മദ് ,മിഥിലരാജ് എന്നിവരാണ് കൊല്ലപ്പെട്ടത് .

Back to top button
error: