NEWS

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

മുൻ രാഷ്ട്രപതിയും കോൺഗ്രസ്സ് നേതാവുമായ പ്രണബ് മുഖർജി അന്തരിച്ചു .മകൻ അഭിജിത് മുഖർജി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത് .85 വയസായിരുന്നു .

ഇന്ത്യയുടെ 13 ആമത് രാഷ്ട്രപതി ആയിരുന്നു .കോവിഡ് ബാധിതൻ ആയി ചികിത്സയിൽ ആയിരുന്നു .പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചത് കണ്ടെത്തിയിരുന്നു .തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി ഗുരുതരമായി .

ഇന്ദിര ഗാന്ധിയാണ് പ്രണബ് മുഖർജിയെ രാഷ്ട്രീയത്തിൽ കൊണ്ട് വരുന്നത് .കേന്ദ്ര മന്ത്രി ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ,രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട് .ബംഗാളിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യവ്യക്തിയാണ് പ്രണബ് മുഖർജി .ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയും പ്രണബ് ആണ് .

Back to top button
error: