NEWS

കോവിഡ് വ്യാപിക്കുന്നു: നാളെ മുതൽ കോട്ടയം മാർക്കറ്റ് അടച്ചിടും

കഴിഞ്ഞദിവസം കോട്ടയം മാർക്കറ്റിൽ 250 ആളുകൾക്കായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ 23 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ
മാർക്കറ്റുമയി ബന്ധപ്പെട്ട് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 32 ആയി.
ഒരാഴ്ച്ച മുമ്പ് വ്യാപാരികൾക്കും, തൊഴിലാളികൾക്കുമായി നടത്തിയ പരിശോധനയിൽ ഒൻപത് പേർക്കാണ് പോസിറ്റീവായത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ
വരും ദിവസങ്ങളിൽ പച്ചക്കറി മാർക്കറ്റിൽ കൂടുതൽ പേർക്ക് പരിശോധന നടത്തും.

രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം മാർക്കറ്റ് നാളെ, ചൊവ്വാഴ്ച ഉച്ചമുതൽ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. പച്ചക്കറി മാർക്കറ്റ്, ഉണക്കമീൻ മാർക്കറ്റ്, പച്ചമീൻ മാർക്കറ്റ്, എം.എൽ.റോഡ്, കോഴിച്ചന്ത, മാർക്കറ്റ് റോഡ്, ചള്ളിയിൽ റോഡ്, ന്യൂ മാർക്കറ്റ് റോഡ് എന്നിങ്ങനെ കോട്ടയം മാർക്കറ്റുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ നാളെ ഉച്ചമുതൽ അടുത്ത ഞായറാഴ്ച വരെ അടച്ചിടുന്നതിനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്ന് നാളെ ഉച്ചമുതലാണ് കടകമ്പോളങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. പലസാധനങ്ങളും കേടായിപ്പോകാൻ സാധ്യതയുള്ളതുകൊണ്ട് അവ മാറ്റുന്നതിനും, മറ്റ് ചരക്കുകൾ ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഉച്ചവരെ സമയം നീട്ടി നൽകിയത്. ലഭിച്ചിരിക്കുന്ന സമയം ശരിയായ രീതിയിൽ വിനിയോഗിക്കണമെന്ന് കോട്ടയം മാർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.ഡി. ജോസഫും സെക്രട്ടറി ഹാജി എം.കെ. ഖാദറും അറിയിച്ചു.

Back to top button
error: