NEWS

ഇരട്ടക്കൊലപാതകം നടത്തിയത് കോൺഗ്രസുകാർ അല്ലെന്നു രമേശ് ചെന്നിത്തല

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഭരണ പരാജയം മറച്ചുവെക്കാൻ സിപിഐഎം കോൺഗ്രസിന് മേൽ പഴി ചാരുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു .

കോൺഗ്രസ് പാർട്ടി ആരെയും കൊല്ലാനോ പിടിക്കാനോ ഇല്ല .ഭരണം തകർന്നു .അത് മറച്ചുവെക്കാനാണ് കോൺഗ്രസിന് മേൽ കുറ്റം ആരോപിക്കുന്നത് .ജനങ്ങൾ വസ്തുത തിരിച്ചറിയും -രമേശ് ചെന്നിത്തല പറഞ്ഞു .

പിടിയിലായത് യൂത്തു കോൺഗ്രസുകാരല്ല .എസ് ഡി പി ഐ ക്കാർ ആണെന്നാണ് താൻ മനസിലാക്കുന്നത് .മേഖലയിൽ രാഷ്ട്രീയ സംഘർഷം ഇല്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

സർക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ് .അത് മറച്ചു വെക്കാനാണ് പുതിയ ആരോപണം .നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .

Back to top button
error: