വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ആസൂത്രിതം ,പിന്നിൽ കോൺഗ്രസ് ഗുണ്ടാ സംഘമെന്ന് ഡിവൈഎഫ്ഐ ,കാരണം ലോക്സഭാ തെരഞ്ഞെടുപ്പ് സമയം മുതലുള്ള വൈരാഗ്യം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം തന്നെ .ലോക്സഭാ തെരഞ്ഞെടുപ്പ് സമയം മുതലുള്ള വൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത് .അഞ്ചു പേരടങ്ങുന്ന സംഘമാണ് കൃത്യത്തിൽ പങ്കെടുത്തത് എന്നാണ് സൂചന .ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡന്റും സിപിഐ എം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ വടിവാൾ ഉപയോഗിച്ചാണ് കൊലപാതകം .

കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു .മുഖ്യപ്രതി സജിത്താണ് കസ്റ്റഡിയിൽ .വീട്ടിൽ നിന്നാണ് സജിത്തിനെ പിടികൂടിയത് .ഡി വൈ എഫ് ഐ പ്രവർത്തകർ വളഞ്ഞതിനെ തുടർന്ന് പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു .

സംഭവത്തിനു പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു .പിടിയിലായ സജിത്ത് യൂത്ത് കോൺഗ്രസുകാരനാണെന്നു ഡി വൈ എഫ് ഐ നേതാവ് എ എ റഹീം ആരോപിച്ചു .രണ്ടു മാസം മുമ്പ് ഫൈസൽ എന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ ഇതേ സംഘം വെട്ടിക്കൊലപ്പടുത്താൻ ശ്രമിച്ചിരുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു .

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version